"ജ്വാല’ ഏപ്രിൽ ലക്കം പുറത്തിറങ്ങി

06:08 PM Apr 18, 2017 | Deepika.com
ലണ്ടൻ: യുക്മ ഇ മാഗസിൻ "ജ്വാല’ ഏപ്രിൽ ലക്കം ഏറെ പുതുമകളോടെ പുറത്തിറങ്ങി. വിഷുവിന്‍റെയും ഈസ്റ്ററിന്‍റെയും ആശംസകൾ നേർന്ന് കേരളത്തിന്‍റെ നയാഗ്രാ എന്നറിയപ്പെടുന്ന ആതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്‍റെ മനം കവരുന്ന ഭംഗി കവർ ചിത്രമായി രൂപകല്പന ചെയ്തിരിക്കുന്നു.

ന്ധആതിരപ്പിള്ളിയുടെ ആകുലതകൾ’ എന്ന കവർ സ്റ്റോറിയിലൂടെ ടി.ടി. പ്രസാദും ജ്വാല ചെയ്യുന്ന ചെറിയ ശ്രമങ്ങളെ എടുത്തുകാട്ടിക്കൊണ്ട് റെജി നന്തിക്കാട്ടിന്‍റെ എഡിറ്റോറിയലും ഇ.വി. കൃഷ്ണപിള്ളയെ അനുസ്മരിച്ചുകൊണ്ട് നൈന മണ്ണഞ്ചേരിയുടെ ന്ധഅനശ്വരനായ ഇവി’ ശിവപ്രസാദ് പാലോടിന്‍റെ ന്ധമഴ നന’, ജോർജ് അരങ്ങാശേരിയുടെ കഥ ന്ധവിലാപങ്ങളുറങ്ങുന്ന മുന്തിരിതോപ്പുകൾ’, ശബ്നം സിദ്ധിഖിന്‍റെ കവിത ന്ധമെലിഞ്ഞ പുഴ’, ബഷീർ വള്ളിക്കുന്നിന്‍റെ ഓർമകുറിപ്പ് "കാത്തയെകണ്ട ഓർമയിൽ’, ചന്തിരൂർ ദിവാകരന്‍റെ കവിത "സുനാമി’, ആർഷ അഭിലാഷിന്‍റെ കഥ ന്ധകാത്തിരിക്കുന്നവർക്കായി’, സാബു കോലയിലിന്‍റെ കവിത ന്ധഉല്പത്തിയുടെ തുടിപ്പുകൾ’, എം.എ. ധവാൻ എഴുതിയ ആനുകാലിക പ്രസക്തമായ കഥ ന്ധഉദരാർഥി’ എന്നിവയാണ് മറ്റു വിഭവങ്ങൾ.

ജ്വാല ഏപ്രിൽ ലക്കം വായിക്കുവാൻ https://issuu.com/jwalaemagazine/docs/april_2017 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.