+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഖലീഫാ സിറ്റിയിൽ യതീം ഗ്രൂപ്പ് നേത്ര ചികിത്സാ കേന്ദ്രം തുറന്നു

അബുദാബി : യതീം ഐ കെയർ സെന്‍ററിന്‍റെ പുതിയ മന്ദിരവും ആശുപത്രിയും ഖലീഫാ സിറ്റിയിൽ പ്രവർത്തനം ആരംഭിച്ചു. യുഎഇ സാംസ്കാരിക യുവജനക്ഷേമ സാമൂഹിക വികസന മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക്ക് അൽ നഹ്യാൻ ഉദ്ഘാടനം
ഖലീഫാ സിറ്റിയിൽ യതീം ഗ്രൂപ്പ് നേത്ര ചികിത്സാ കേന്ദ്രം തുറന്നു
അബുദാബി : യതീം ഐ കെയർ സെന്‍ററിന്‍റെ പുതിയ മന്ദിരവും ആശുപത്രിയും ഖലീഫാ സിറ്റിയിൽ പ്രവർത്തനം ആരംഭിച്ചു. യുഎഇ സാംസ്കാരിക യുവജനക്ഷേമ സാമൂഹിക വികസന മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക്ക് അൽ നഹ്യാൻ ഉദ്ഘാടനം നിർവഹിച്ചു. നാസർ യതീം, അഹ്മദ് യതീം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ലോകോത്തര നിലവാരത്തിലുള്ള നേത്രപരിശോധന സംവിധാനങ്ങളും ലേസർ ചികിത്സകളും ഓപ്പറേഷൻ തിയറ്ററുകളും ഫാർമസിയും വിഐപി റൂമുകളും സജ്ജമാക്കിയിട്ടുള്ള ഡേ കെയർ സെന്‍റർ യുഎഇ യിലെ ഏറ്റവും മികച്ച നേത്രചികിത്സാലയമായിരിക്കുമെന്ന് സിഇഒ ഷഫായ് എം. ഷഫായ് പറഞ്ഞു. പത്രസമ്മേളനത്തിൽ യതീം ഗ്രൂപ്പ് വൈസ് പ്രസിഡന്‍റ് മുനീറ യതീം, ഡെപ്യൂട്ടി വൈസ് പ്രസിഡന്‍റ് ഷരീഫ യതീം, മെഡിക്കൽ ഡയറക്ടർ ഡോ. യോഗേഷ് കപൂർ, ഡോ. സത്യം ഗരുധാരി, ഡോ. അഹ്മദ് അഫ്ര എന്നിവരും പങ്കെടുത്തു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള