ബ്രെക്സിറ്റ് ബ്രിട്ടീഷ് ജനതയെ ഒരുമിപ്പിച്ചു: തെരേസ മേ

05:58 PM Apr 18, 2017 | Deepika.com
ലണ്ടൻ: ബ്രെക്സിറ്റിനുശേഷം ബ്രിട്ടീഷ് ജനത ഒരുമിച്ചുവെന്ന് പ്രധാനമന്ത്രി തെരേസ മേ. ബ്രെക്സിറ്റിനു ശേഷം അവസരങ്ങൾ ബ്രിട്ടനെ തേടിവരുമെന്നും തന്‍റെ ആദ്യ ഈസ്റ്റർ ദിന സന്ദേശത്തിൽ അവർ പറഞ്ഞു.

ക്രിസ്തുമത വിഭാഗങ്ങൾ സമൂഹത്തിനുനൽകിയ സംഭാവനകൾ ആത്മവിശ്വാസം തോന്നിപ്പിക്കുന്നതാണെന്നും അവർ സൂചിപ്പിച്ചു. ആവിഷ്കാരസ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനും പുകൾപറ്റ നാടാണ് ബ്രിട്ടൻ. മറ്റു രാജ്യങ്ങളിലെ ജനങ്ങൾ രഹസ്യമായാണ് തങ്ങളുടെ മതവിശ്വാസങ്ങളനുസരിച്ച് ജീവിക്കുന്നതെന്നും ഭയമാണ് അവരെ നയിക്കുന്നതെന്നും തെരേസ മേ കൂട്ടിച്ചേർത്തു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ