+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓശാന തിരുനാൾ: ചാണ്ഡിഗഡ് സെന്‍റ് തോമസ് അപ്പോസ്തൽ ചർച്ചിൽ മാർ ഭരണികുളങ്ങര കാർമികത്വം വഹിച്ചു

ചാണ്ഡിഗഡ്: ചാണ്ഡിഗഡ് സെന്‍റ് തോമസ് അപ്പോസ്തൽ ചർച്ചിൽ വിശുദ്ധവാര ശുശ്രൂഷകൾക്ക് തുടക്കം കുറിച്ച് ഓശാന തിരുനാൾ ആഘോഷിച്ചു. രാവിലെ 8.30ന് കുരുത്തോല വെഞ്ചരിച്ചതോടെ വിശ്വാസികൾ പ്രദക്ഷിണമായി പള്ളിയിൽ എ
ഓശാന തിരുനാൾ: ചാണ്ഡിഗഡ് സെന്‍റ് തോമസ് അപ്പോസ്തൽ ചർച്ചിൽ മാർ ഭരണികുളങ്ങര കാർമികത്വം വഹിച്ചു
ചാണ്ഡിഗഡ്: ചാണ്ഡിഗഡ് സെന്‍റ് തോമസ് അപ്പോസ്തൽ ചർച്ചിൽ വിശുദ്ധവാര ശുശ്രൂഷകൾക്ക് തുടക്കം കുറിച്ച് ഓശാന തിരുനാൾ ആഘോഷിച്ചു. രാവിലെ 8.30ന് കുരുത്തോല വെഞ്ചരിച്ചതോടെ വിശ്വാസികൾ പ്രദക്ഷിണമായി പള്ളിയിൽ എത്തി. തുടർന്നു നടന്ന തിരുക്കർമങ്ങൾക്ക് ഭരീദാബാദ് രൂപത ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര മുഖ്യകാർമികത്വം വഹിച്ചു. വികാരി ഫാ. ജാക്സണ്‍ പുത്തൻപുര, ഡോണ്‍ ബോസ്കോ സൂപ്പീരിയർ ഫാ. റെജി ടോം, ഫാ. ബിന്നി എസ്ഡിബി, ഫാ. ജയിംസ് എസ്ഡിബി, ഫാ. സാജിൻ എസ്ഡിബി, ഫാ. സിബി എംഎസ്ഡി, ഫാ. പോൾ സിഎംഐ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ബൈബിൾ ലോഗോസ് ക്വിസ് വിജയികൾക്ക് മാർ ഭരണികുളങ്ങര സമ്മാനങ്ങളും വിതരണം ചെയ്തു.

ന്യൂഡൽഹി: വിശുദ്ധവാര തിരുക്കർമങ്ങൾക്ക് തുടക്കം കുറിച്ച് ഓശാന ഞായറാഴ്ച കുരിശിന്‍റെ വഴി അനുസ്മരണം നടത്തി. പഴയ ഡൽഹിയിലെ സെന്‍റ് മേരീസ് ചർച്ചിൽനിന്നും സേക്രഡ് ഹാർട്ട് കത്തീഡ്രലിലേക്ക് നടന്ന കുരിശിന്‍റെ വഴിക്ക് ഡൽഹി അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ് അനിൽ കുട്ടോ നേതൃത്വം നൽകി. ചടങ്ങിൽ നിരവധി വൈദികരും വിശ്വാസികളും പങ്കെടുത്തു.

പാലം ഇൻഫന്‍റ് ജീസസ് ഫൊറോന പള്ളിയിൽ നടന്ന ഓശാന തിരുനാളിന് ഫാ. ഏബ്രഹാം ചെന്പോട്ടിക്കൽ എംസ്ടി മുഖ്യകാർമികത്വം വഹിച്ചു. ഫാ. എബിൻ സഹകാർമികനായിരുന്നു. സാൻജോപുരം നേറ്റിവിറ്റിയിലും വിശ്വാസികൾ ഓശാന തിരുനാൾ ആഘോഷിച്ചു.

ആർകെ പുരം സെന്‍റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയിൽ നടന്ന ഓശാന തിരുനാളിന് റവ. ഡോ. പയസ് മലേക്കണ്ടത്തിൽ മുഖ്യകാർമികത്വം വഹിച്ചു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്