+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആർകെ പുരം സെന്‍റ് പീറ്റേഴ്സ് ഇടവകയിലെ വിശുദ്ധവാര തിരുക്കർമങ്ങൾ

ന്യൂഡൽഹി: ആർകെ പുരം സെന്‍റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയിൽ വിശുദ്ധവാര തിരുക്കർമങ്ങൾ ഏപ്രിൽ ഒന്പതു (ഞായർ) മുതൽ 16 (ഞായർ) വരെ നടക്കും. ആർകെ പുരം സെക്ടർ രണ്ടിലെ സെന്‍റ് തോമസ് ദേവാലയത്തിൽ നടക്കുന്ന ശുശ്ര
ആർകെ പുരം സെന്‍റ് പീറ്റേഴ്സ് ഇടവകയിലെ വിശുദ്ധവാര തിരുക്കർമങ്ങൾ
ന്യൂഡൽഹി: ആർകെ പുരം സെന്‍റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയിൽ വിശുദ്ധവാര തിരുക്കർമങ്ങൾ ഏപ്രിൽ ഒന്പതു (ഞായർ) മുതൽ 16 (ഞായർ) വരെ നടക്കും. ആർകെ പുരം സെക്ടർ രണ്ടിലെ സെന്‍റ് തോമസ് ദേവാലയത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് വികാരി ഫാ. പയസ് മലേകണ്ടത്തിൽ കാർമികത്വം വഹിക്കും.

ഒന്പതിന് (ഞായർ) രാവിലെ 10.45 മുതൽ ഓശാനയുടെ തിരുക്കർമങ്ങൾ ആരംഭിക്കും. കുരുത്തോല വിതരണം, പ്രദക്ഷിണം, വിശുദ്ധ കുർബാന എന്നിവ നടക്കും.

11ന് (ചൊവ്വ) വൈകുന്നേരം ആറിന് കുരിശിന്‍റെ വഴി, തുടർന്ന് വിശുദ്ധ കുർബാന എന്നിവ നടക്കും.

12ന് (ബുധൻ) വൈകുന്നേരം നാലു മുതൽ കുന്പസാരം. 13ന് (പെസഹ വ്യാഴം) രാവിലെ ഏഴു മുതൽ ആരാധന, തുടർന്നു വിശുദ്ധ കുർബാന, കാൽകഴുകൽ ശുശ്രൂഷ, പെസഹ അപ്പം മുറിക്കൽ, പാനവായന എന്നിവ നടക്കും.

14ന് (ദുഃഖവെള്ളി) രാവിലെ 7.30ന് കുരിശിന്‍റെ വഴി. തുടർന്ന് പീഡാനുഭവ ചരിത്ര വായന, ദിവ്യകാരുണ്യ സ്വീകരണം, പീഡാനുഭവ സന്ദേശം, കുരിശുമുത്തൽ, പാനവായന, നേർച്ച വിതരണം എന്നിവ നടക്കും.

15ന് (ദുഃഖശനി) രാവിലെ ഏഴിന് പുത്തൻ തീയും വെള്ളവും വെഞ്ചരിപ്പ്, മാമ്മോദീസ വ്രത നവീകരണം തുടർന്ന് വിശുദ്ധ കുർബാന എന്നിവ നടക്കും. വൈകുന്നേരം 5.30ന് ഉയിർപ്പിന്‍റെ ശുശ്രൂഷകൾ ആരംഭിക്കും.

16ന് (ഞായർ) രാവിലെ 10.45ന് വിശുദ്ധ കുർബാന ഉണ്ടായിരിക്കും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്