+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പദ്മശ്രീ ജേതാക്കളെ ആദരിച്ചു

ന്യൂഡൽഹി: കഥകളി ആചാര്യൻ പദ്മശ്രീ ചേമഞ്ചേരി കുഞ്ഞിരാമൻ നായരേയും ആയോധനകലയായ കളരിപ്പയറ്റിൽ അഗ്രഗണ്യയായ പദ്മശ്രീ മീനാക്ഷി അമ്മയേയും ഡൽഹി മലയാളി അസോസിയേഷൻ ആദരിച്ചു. ആർ.കെ. പുരത്തെ സാംസ്കാരിക സമുച്ചയത്തി
പദ്മശ്രീ ജേതാക്കളെ ആദരിച്ചു
ന്യൂഡൽഹി: കഥകളി ആചാര്യൻ പദ്മശ്രീ ചേമഞ്ചേരി കുഞ്ഞിരാമൻ നായരേയും ആയോധനകലയായ കളരിപ്പയറ്റിൽ അഗ്രഗണ്യയായ പദ്മശ്രീ മീനാക്ഷി അമ്മയേയും ഡൽഹി മലയാളി അസോസിയേഷൻ ആദരിച്ചു. ആർ.കെ. പുരത്തെ സാംസ്കാരിക സമുച്ചയത്തിൽ നടന്ന ചടങ്ങിൽ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ പ്രഫ. പി.ജെ. കുര്യൻ മുഖ്യാതിഥിയായിരുന്നു. പത്മശ്രീ ബഹുമതിയിൽ കേരളത്തിലെ മുഴുവൻ ജനങ്ങളും സന്തോഷിക്കുന്നു. കേരളത്തിനു മാത്രം അവകാശപ്പെട്ടതാണ് കഥകളിയും കളരിപ്പയറ്റും. അതിനുള്ള അംഗീകാരമാണ് ചേമഞ്ചേരിക്കും മീനാക്ഷി അമ്മക്കും ലഭിച്ച പത്മശ്രീ പുരസ്ക്കാരത്തിലൂടെ കൈവരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡിഎംഎ വൈസ് പ്രസിഡന്‍റുമാരായ സി. കേശവൻ കുട്ടി, ചേമഞ്ചേരി കുഞ്ഞിരാമൻ നായരേയും വിനോദിനി ഹരിദാസ്, മീനാക്ഷി അമ്മയേയും പൊന്നാട അണിയിച്ചു. ഡിഎംഎ പ്രസിഡന്‍റ് സി.എ. നായരുടെ അധ്യക്ഷതയിൽ ചേർന്ന സ്വീകരണ സമ്മേളനത്തിൽ ജോയ് വാഴയിൽ ഐഎഎസ്, ബിനോയ് വിശ്വം, നോർക്കയുടെ മഹേഷ് കുമാർ, ഡിഎംഎ ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, അഡീഷണൽ ജനറൽ സെക്രട്ടറി കെ.പി.എച്ച്. ആചാരി എന്നിവർ പ്രസംഗിച്ചു.

ഡൽഹി മലയാളികൾ നൽകി സ്വീകരണത്തിന് ചേമഞ്ചേരിയും ഇന്നത്തെക്കാലത്ത് സ്ത്രീജനങ്ങൾ സ്വയ രക്ഷക്കായെങ്കിലും കളരിപ്പയറ്റ് പരിശീലിക്കണമെന്ന് മീനാക്ഷി അമ്മയും മറുപടി പ്രസംഗത്തിൽ പറഞ്ഞു.

ഡിഎംഎ ട്രഷറർ സി.ബി. മോഹനൻ, ജോയിന്‍റ് ട്രഷറർ കെ.ജെ. ടോണി, മുൻ ട്രഷറർ പി. രവീന്ദ്രൻ, മുൻ ജോയിന്‍റ് ട്രഷറർ എ. മുരളീധരൻ, ഏരിയ ഭാരവാഹികൾ, ഡിഎംഎ കുടുംബങ്ങൾ, സാമൂഹിക സാംസ്ക്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. സ്നേഹവിരുന്നോടെ ചടങ്ങുകൾ സമാപിച്ചു.

റിപ്പോർട്ട്: പി.എൻ. ഷാജി