+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേളി യാത്രയയപ്പ് നൽകി

റിയാദ്: ഏഴു വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പാലക്കാട് തേങ്കുറിശി എരിമയൂർ സ്വദേശി വാസു ചീരുന്പന്് കേളി കലാ സാംസ്കാരിക വേദി ന്യൂസനയ്യ ഏരിയ സെൻട്രൽ യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ
കേളി യാത്രയയപ്പ് നൽകി
റിയാദ്: ഏഴു വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പാലക്കാട് തേങ്കുറിശി എരിമയൂർ സ്വദേശി വാസു ചീരുന്പന്് കേളി കലാ സാംസ്കാരിക വേദി ന്യൂസനയ്യ ഏരിയ സെൻട്രൽ യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് യാത്രയയപ്പ് നൽകി. കേളി ന്യൂസനയ്യ ഏരിയ സെൻട്രൽ യൂണിറ്റ് ജോയിന്‍റ് സെക്രട്ടറിയായിരുന്ന വാസു ചീരുന്പൻ അൽറഷീദ് അബറ്റോംഗ് കന്പനിയിലാണ് ജോലി ചെയ്തിരുന്നത്.

ന്യൂസനയ്യ അൽഫനാർ ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്‍റ് മുരളീധരൻ അധ്യക്ഷത വഹിച്ചു. യൂണിറ്റിന്‍റെ ഉപഹാരം സെക്രട്ടറി മോഹനൻ വാസു സമ്മാനിച്ചു. കേളി ന്യൂസനയ്യ ഏരിയ സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്‍റ ് പുരുഷോത്തമൻ, ട്രഷറർ ജോർജ്് വർഗീസ്, ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനർ ബേബി നരായണൻ, മനോഹരൻ, ഷാജി, അബാസ്, ബൈജു ബാലചന്ദ്രൻ, ലിതിൻ ദാസ്, തോമസ് ഏബ്രഹാം, എ.വി. വർഗീസ്, അബ്ദുൾ സലാം, എ.ആർ. വർഗീസ്, ബേബി ചന്ദ്രകുമാർ, രിലേഷ്, രമേശൻ, വാസു ചീരുന്പൻ എന്നിവർ സംസാരിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങൾ, യൂണിറ്റ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു