+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടെക്സസിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് 13 മരണം

ടെക്സസ്: ടെക്സസ് ഹൈവേയിൽ ബസും പിക്ക്അപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പതിമൂന്ന് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മാർച്ച് 29ന് സാനന്‍റോണിയായിൽ നിന്നും
ടെക്സസിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് 13 മരണം
ടെക്സസ്: ടെക്സസ് ഹൈവേയിൽ ബസും പിക്ക്അപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പതിമൂന്ന് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

മാർച്ച് 29ന് സാനന്‍റോണിയായിൽ നിന്നും 75 മൈൽ വെസ്റ്റിൽ ആയിരുന്നു. അപകടം. ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചർച്ചിലെ 14 അംഗങ്ങളുമായി ടെക്സസിലെ ന്യൂ ബ്രണ്‍ഫെൽസിൽ നിന്നും മൂന്നു ദിവസത്തെ റിട്രീറ്റിൽ പങ്കെടുത്തശേഷം ബസിൽ യാത്ര തിരിച്ചവരായിരുന്നു അപകടത്തിൽപ്പെട്ടത്. ട്രക്ക് ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിൽ പതിനൊന്ന് പേർ സംഭവസ്ഥലത്തും രണ്ട് പേർ ബാൻ അന്േ‍റാണിയാ ആശുപത്രിയിലുമാണ് മരിച്ചത്. അപകട കാരണം വ്യക്തമല്ല. സംഭവത്തേക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മരിച്ചവരെല്ലാം സീനിയർ അംഗങ്ങളായിരുന്നുവെന്ന് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് അറിയിച്ചു. രാത്രി 10.30 നാണ് പതിമൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചതെന്ന് ടെക്സസ് ഡിപ്പാർട്ട്മെന്‍റ് ഓഫ് പബ്ലിക്ക് സേഫ്റ്റി ലഫ്. ജോണി ഹെർണാണ്ടസ് അറിയിച്ചു. സംഭവത്തിൽ ടെക്സസ് ഗവർണർ ഗ്രേഗ് ഏബട്ട്, ഭാര്യ സിസിലിയ എന്നിവർ അനുശോചിച്ചു. സംഭവസ്ഥലത്ത് ആദ്യം ഓടിയെത്തി രക്ഷാ പ്രവർത്തനം നടത്തിയവരെ ഗവർണർ അഭിനന്ദിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ