+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നായർ ബെനവലന്‍റ് അസോസിയേഷൻ കുടുംബസംഗമം നടത്തി

ന്യൂയോർക്ക്: ട്രൈസ്റ്റേറ്റ് ഏരിയയിലെ നായർ സമുദായ സംഘടനയായ നായർ ബനവലന്‍റ് അസോസിയേഷന്‍റെ കുടുംബ സംഗമം നടത്തി. മാർച്ച് 25ന് ക്വീൻസിലുള്ള വേൾഡ്സ് ഫെയർ മറീനയിൽ നടന്ന സംഗമത്തിൽ ന്യൂയോർക്ക് സ്റ്റേറ്റ് അസം
നായർ ബെനവലന്‍റ് അസോസിയേഷൻ കുടുംബസംഗമം നടത്തി
ന്യൂയോർക്ക്: ട്രൈസ്റ്റേറ്റ് ഏരിയയിലെ നായർ സമുദായ സംഘടനയായ നായർ ബനവലന്‍റ് അസോസിയേഷന്‍റെ കുടുംബ സംഗമം നടത്തി. മാർച്ച് 25ന് ക്വീൻസിലുള്ള വേൾഡ്സ് ഫെയർ മറീനയിൽ നടന്ന സംഗമത്തിൽ ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ളി സെനറ്റർ ടോണി അവിലയുടെ സാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു.

ചടങ്ങിൽ സംഘടനയിൽ നിന്നും വിവിധ മേഖലയിൽ കഴിവു തെളിയിച്ചവരെ ആദരിച്ചു. ശാസ്ത്രരംഗത്ത് മികവ് തെളിയിച്ച ഡോ. സോമസുന്ദരൻ, വൈദ്യശാസ്ത്ര രംഗത്ത് തന്േ‍റതായ ഒരു സ്ഥാനം നേടിയ ഡോ. ലതാ ചന്ദ്രൻ, പർപ്പിൾ ഹാർട്ട് നേടിയ സിദ്ധാർഥ് ബാലകൃഷ്ണൻ, യുഎസ് മറീനിലെ പ്രണവ് നായർ, യുഎസ് ആർമിയിലെ അരുണ്‍ നായർ, ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്മെന്‍റിലെ അനീഷ് പിള്ള, ബിനു പിള്ള, രഞ്ജിത് മേനോൻ എന്നിവരും യുഎസ് ക്രിക്കറ്റ് ടീമിൽ ഇടം കണ്ടെത്തിയ പ്രശാന്ത് നായർ, സാമൂഹ്യ രംഗത്തെ മികച്ച പ്രവർത്തനത്തിന് ഡോ. ധീരജ് കമലം, പാർഥസാരഥി പിള്ള എന്നിവരെയാണ് ആദരിച്ചത്. ഡോ.എ.കെ.ബി. പിള്ള, ഡോ സോമസുന്ദരൻ, രാമചന്ദ്രൻ നായർ, പ്രേം ചന്ദ്രൻ, ഗോപിനാഥ് കുന്നത്ത് എന്നിവർ പുരസ്കാരങ്ങൾ സമ്മാനിച്ചു. തുടർന്നു വിവിധ കലാപരിപാടികളും അരങ്ങേറി.

പ്രസിഡന്‍റ് ശോഭ കറുവക്കാട്ട്, സെക്രട്ടറി പ്രദീപ് മേനോൻ, ട്രസ്റ്റി ബോർഡ് ചെയർമാൻ ഗോപിനാഥ് കുറുപ്പ് എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: ജയപ്രകാശ് നായർ