+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചില്ല പ്രതിമാസ വായന പരിപാടി സംഘടിപ്പിച്ചു

റിയാദ്: ചില്ല സർഗവേദിയുടെ പ്രതിമാസ വായന പരിപാടി തുമാമയിലെ അൽഫസ്ലൈൻ മരുഭൂമി തന്പിൽ സംഘടിപ്പിച്ചു. വായനയോടൊപ്പം സംഗീതസാന്ദ്രമായ മെഹ്ഫിൽ വായനാനുഭവത്തിന് കൂടുതൽ ആസ്വാദ്യത പകർന്നു.ആനന്ദ് നീലകണ്ഠന്‍റെ
ചില്ല പ്രതിമാസ വായന പരിപാടി സംഘടിപ്പിച്ചു
റിയാദ്: ചില്ല സർഗവേദിയുടെ പ്രതിമാസ വായന പരിപാടി തുമാമയിലെ അൽഫസ്ലൈൻ മരുഭൂമി തന്പിൽ സംഘടിപ്പിച്ചു. വായനയോടൊപ്പം സംഗീതസാന്ദ്രമായ മെഹ്ഫിൽ വായനാനുഭവത്തിന് കൂടുതൽ ആസ്വാദ്യത പകർന്നു.

ആനന്ദ് നീലകണ്ഠന്‍റെ ന്ധരാവണൻ പരാജിതരുടെ ഗാഥ’ എന്ന പുസ്തകത്തിന്‍റെ വായനാനുഭവം പറഞ്ഞ് എ. പ്രദീപ് കുമാർ പരിപാടിക്ക് തുടക്കം കുറിച്ചു. ബുക്കർ പ്രൈസ് ജേത്രി ഹാൻ കാങിന്‍റെ "ദ വെജിറ്റേറിയൻ’ നൗഷാദ് കോർമത്തും "ട്രാൻസ്ജൻണ്ടർ ചരിത്രം, സംസ്കാരം, പ്രതിനിധാനം’ എന്ന പുസ്തകത്തിന്‍റെ വായന ഇഖ്ബാൽ കൊടുങ്ങല്ലൂരൂം നിക്കോസ് കസാൻദ് സാകീസിന്‍റെ "സോർബ ദ ഗ്രീക്ക്’ ബീനയും ബ്രാം സ്റ്റോക്കറുടെ "ഡ്രാക്കുള’ അഖിൽ ഫൈസസും പൗലോ കൊയ്ലോയുടെ "ചാരസുന്ദരി’ പ്രിയ സന്തോഷും സിദ്ധാർഥ മുഖർജിയുടെ "ദ ജീൻ’ ഷമീം താളാപ്രത്തും പങ്കുവച്ചു. വിഖ്യാത ചിത്രകാരൻ വിൻസെന്‍റ് വാൻ ഗോഗിന്‍റെ ചിത്രങ്ങളുടെ പ്രദർശനത്തോടൊപ്പം ബെർനഡെറ്റ് മർഫി രചിച്ച "വാൻഗോഗ്സ് ഇയർ ദ ട്രൂ സ്റ്റോറി’ എന്ന പുസ്തകത്തിന്‍റെ വായന ആർ.മുരളീധരൻ നടത്തി. തുടർന്നു നടന്ന ചർച്ചയിൽ എല്ലാ അംഗങ്ങളും പങ്കെടുത്തു. റഹിം ഉപ്പളയുടെ മെഹ്ഫിൽ പരിപാടിയെ സംഗീത സാന്ദ്രമാക്കി.