+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സംഗീതത്തിന്‍റെ ഹൃദയംതൊട്ട് സാരംഗ്

എഡ്മണ്ടൻ: പ്രവാസികളുടെ ഇടയിലെ ഏറ്റവും മികച്ച കലാകാര·ാരെ അണിനിരത്തി എഡ്മണ്ടനിൽ രൂപീകൃതമായ "സാരംഗി’ന്‍റെ ആദ്യത്തെ കലാവിരുന്ന് മാർച്ച് 11ന് ഇവാൻജൽ പെന്തക്കോസ്തൽ അസംബ്ലി ഹാളിൽ അരങ്ങേറി."ഈശ്വരനേ തേടി.
സംഗീതത്തിന്‍റെ ഹൃദയംതൊട്ട് സാരംഗ്
എഡ്മണ്ടൻ: പ്രവാസികളുടെ ഇടയിലെ ഏറ്റവും മികച്ച കലാകാര·ാരെ അണിനിരത്തി എഡ്മണ്ടനിൽ രൂപീകൃതമായ "സാരംഗി’ന്‍റെ ആദ്യത്തെ കലാവിരുന്ന് മാർച്ച് 11ന് ഇവാൻജൽ പെന്തക്കോസ്തൽ അസംബ്ലി ഹാളിൽ അരങ്ങേറി.

"ഈശ്വരനേ തേടി...’ എന്ന ഗാനത്തോടെ ജിജി പടമാടൻ ഗാനങ്ങൾക്ക് തുടക്കമിട്ടു. തുടർന്ന് ഐഡിയ സ്റ്റാർ സിംഗറിലെ ഏറെ പ്രശസ്തനും കാനഡയിലെ മലയാളികൾക്കിടയിലെ പ്രിയ ഗായകനുമായ ഡാനി സെബാസ്റ്റ്യൻ ശ്രുതി നായർ, പ്രണവ് മേനോൻ എന്നിവരും പുതിയ ഹിറ്റുമായി എത്തി. തുടർന്ന് ഡാനിയുടേയും ശ്രുതിയുടേയും നേതൃത്വത്തിൽ പഴയതും പുതിയതുമായ നിരവധി ഗാനങ്ങൾ രംഗത്തെത്തി. ക്ലാസിക്കൽ പാട്ടുകളും ഡ്യൂയറ്റുകളുംകൊണ്ട് ഗായകർ മലയാളികളുടെ ഗൃഹാതുരത്വമുണർത്തി.

കലാപരിപാടികളിലെ വ്യത്യസ്ത ഇനമായിരുന്നു സുജിത് വിഘ്നേശ്വറിന്‍റെ ഏകാഭിനയം. ജയപ്രകാശ് ദിനേശന്‍റെ കഥ എന്ന നാടകത്തിന് സുജിത് നൽകിയ രംഗാവിഷ്കാരമായിരുന്നു ആദ്യ പകുതിയിൽ അരങ്ങേറിയത്. മലബാറിലെ ഒരു ചെറുപ്പക്കാരൻ തന്‍റെ സഹോദരിയുടെ വിവാഹത്തെ കേന്ദ്രീകരിച്ച് പറയുന്ന ജീവിത കഥ സുജിത് ത·യത്വത്തോടെ അവതരിപ്പിച്ചു. രണ്ടാം പകുതിയിൽ അരങ്ങേറിയത് കളൂരിന്‍റെ വെളിച്ചെണ്ണ എന്ന നാടകത്തെ ആസ്പദമാക്കി സുജിത് തയാറാക്കിയ ഗോപാലന്‍റെ ബിരിയാണി എന്ന നാടകമായിരുന്നു. വിശക്കുന്നവൻ ബിരിയാണി കഴിക്കുന്നത് സ്വപ്നം കാണുന്നത് സുജിത് ത·യത്വത്തോടെ അഭിനയിച്ചു.

എറണാകുളം കലാഭവനിൽ പിയാനോ അധ്യാപകനായിരുന്ന ചെറി ഫിലിപ്പാണ് പരിപാടിയിൽ കീബോർഡ് നിയന്ത്രിച്ചത്. ലണ്ടൻ ട്രിനിറ്റി കോളജിൽ നിന്നും പിയാനോയിൽ എട്ടാം ഗ്രേഡ് പാസായിട്ടുള്ള ചെറിയുടെ നേതൃത്വമാണ് മികവുറ്റ ഓർക്കസ്ട്രേഷൻ പരിപാടിക്ക് നൽകിയത്. കേരളത്തിൽ നിരവധി സംഗീത പരിപാടികളിൽ ഡ്രംസെറ്റിൽ നൈപുണ്യം തെളിയിച്ച ജോണി തോമസ് ആയിരുന്നു പരിപാടിയിൽ അതീവ ശ്രദ്ധയോടെ ഡ്രംസ് കൈകാര്യം ചെയ്തത്. ചെറുപ്പം മുതൽ തബല പരിശീലിച്ച് പ്രൊഫഷണലായി പ്രാക്ടീസ് ചെയ്യുന്ന പ്രശാന്ത് ജോസ് ആയിരുന്നു തബലിസ്റ്റ്. മികച്ച ഒരു ഗായകൻ കൂടിയായ പ്രശാന്ത് ന്ധമാ അലി’ എന്ന പ്രശസ്ത ഗാനം പാടിക്കൊണ്ട് പ്രേക്ഷകരെ കൈയിലെടുക്കുകയും ചെയ്തു. ഇടയിൽ ജിജിയും മകൾ ടെസ്സും കൂടി അവതരിപ്പിച്ച ഡ്യൂയറ്റുംശ്രദ്ധേയമായി. മലയാളത്തിലെ പഴയതും പുതിയതുമായ ഹിറ്റുകളുടെ മെലഡിയോടെ സംഗീതവിരുന്ന് കൊട്ടിക്കലാശിച്ചു.

അറിയാതെ പോകുന്ന പ്രതിഭകളെ കോർത്തിണക്കി കൊണ്ട് ഗുണമേന്മയാർന്ന കലാപരിപാടികൾ അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സാരംഗ് പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം