ആർട്ടിക്കിൾ 50 ട്രിഗർ: ബ്രെക്സിറ്റ് നടപടിക്രമങ്ങൾക്ക് ഒൗപചാരിക തുടക്കം

09:14 PM Mar 29, 2017 | Deepika.com
ലണ്ടൻ: യൂറോപ്യൻ യൂണിയൻ അംഗത്വം ഉപേക്ഷിക്കാനുള്ള ബ്രിട്ടന്‍റെ നടപടിക്രമങ്ങൾക്ക് ഒൗപചാരിക തുടക്കം. ഇതിനായി യൂറോപ്യൻ കൗണ്‍സിൽ പ്രസിഡന്‍റ് ഡോണൾഡ് ടസ്കിനു നൽകാനുള്ള കത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ഒപ്പുവച്ചു.

ആർട്ടിക്കിൾ 50 ട്രിഗർ ചെയ്യുന്ന നടപടിക്രമമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. ഇനി ബ്രിട്ടനും യൂണിയനും തമ്മിൽ വേർപിരിയൽ ചർച്ചകൾ ആരംഭിക്കും. രണ്ടു വർഷത്തിനുള്ളിൽ വഴിപിരിയൽ പൂർത്തിയാകണം.

കഴിഞ്ഞ ജൂണിൽ നടത്തിയ ജനഹിത പരിശോധനയിലാണ് ബ്രെക്സിറ്റിനു തീരുമാനമായത്. യൂറോപ്യൻ യൂണിയനിലെ ബ്രിട്ടീഷ് അംബാസഡർ സർ ടിം ബാരോ നേരിട്ട് ഡോണൾഡ് ടസ്കിനു കത്ത് കൈമാറും. ഇക്കാര്യത്തിൽ പ്രധാനമന്ത്രി എംപിമാർക്കു മുന്നിൽ പ്രസ്താവനയും നടത്തും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ