+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മുഹസിന് യാത്രയയപ്പ് നൽകി

ദമാം: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം സ്ഥാപകരിൽ ഒരാളും കേരള വിഭാഗം മാനേജ്മെന്‍റ് കമ്മിറ്റിയിൽ അംഗവുമായിരുന്ന മുഹസിന് കേരള വിഭാഗത്തിന്‍റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. റൂവിയിലെ കേരള വിഭാഗം
മുഹസിന് യാത്രയയപ്പ്  നൽകി
ദമാം: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം സ്ഥാപകരിൽ ഒരാളും കേരള വിഭാഗം മാനേജ്മെന്‍റ് കമ്മിറ്റിയിൽ അംഗവുമായിരുന്ന മുഹസിന് കേരള വിഭാഗത്തിന്‍റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

റൂവിയിലെ കേരള വിഭാഗം ഓഫീസിൽ കൂടിയ യോഗത്തിൽ കേരള വിഭാഗം കണ്‍വീനർ രതീശൻ അധ്യക്ഷത വഹിച്ചു. കേരള വിഭാഗം സ്ഥാപക കണ്‍വീനർ പി.എം. ജാബിർ കേരള വിഭാഗത്തിന്‍റെ ഉപഹാരം സമ്മാനിച്ചു. ചടങ്ങിൽ കോകണ്‍വീനർ പ്രസാദ്, ഷാജി സെബാസ്റ്റ്യൻ, അജയൻ പൊയ്യാര, സുനിൽ, കെ.എൻ. വിജയൻ, വിത്സൻ വി. ജോർജ്, മോഹൻ കരുവള്ളൂർ, ഷാനാസ് ജാബിർ, നാസർ, മാധവൻ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: സേവ്യർ കാവാലം