ദ്രോഹഡയിൽ എംജഐസ്എസ്എ അയർലൻഡ് റീജണ്‍ ബാലകലോത്സവം മേയ് ആറിന്

09:10 PM Mar 29, 2017 | Deepika.com
ദ്രോഹഡ: അയർലൻഡിലെ യാക്കോബായ ഇടവക പള്ളികളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് എംജഐസ്എസ്എ അയർലൻഡ് റീജണ്‍ സംഘടിപ്പിക്കുന്ന മൂന്നാമത് ബാലകലോത്സവം മേയ് ആറിന് (ശനി) ദ്രോഹഡ മാർ അത്താനാസിയോസ് പള്ളിയിൽ (ഒൗവർ ലേഡീസ് കോളജ്, ഗ്രീൻസ് ഹിൽ, ദ്രോഹഡ) നടക്കും.

കുട്ടികളെ നാലു വിഭാഗങ്ങളിലായി (സീനിയർ ഇൻഫന്‍റ്, സബ്ജൂണിയർ, ജൂണിയർ, സീനിയർ) തിരിച്ച് സംഗീതം, പ്രസംഗം, അരാധനാഗീതം (മലയാളം , സുറിയാനി), തങ്കവാക്യം, ബൈബിൾ ടെസ്റ്റ്, ബൈബിൾ ക്വിസ് തുടങ്ങിയവയിലാണ് മത്സരങ്ങൾ. കൂടുതൽ വിവരങ്ങൾ അതാത് സണ്‍ഡേ സ്കൂൾ ഹെഡ്മാസ്റ്റർമാരിൽ നിന്നും ലഭിക്കും.

ഫാ. ബിജു മത്തായി പാറെക്കാട്ടിൽ (ഡയറക്ടർ) 089 423 9359, ജൂബി ജോണ്‍ (സെക്രട്ടറി) 087 943 2857.