+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അഞ്ച് മില്യണ്‍ ഡോളർ സംഭാവന നൽകി ജന്മദിനം ആഘോഷിച്ച് ഇന്ത്യൻ വംശജരായ ദന്പതികൾ മാതൃകയായി

ഫ്ളോറിഡ: ജന്മദിനത്തിന് മറ്റുള്ളവരിൽ നിന്നു സമ്മാനങ്ങൾ ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷംപേരും. എന്നാൽ ജന്മദിനത്തിന് ആതുരാലയത്തിന് സംഭാവന നൽകിയതിലൂടെ ഇന്ത്യൻവംശജരായ ഡോക്ടേഴ്സ് ദന്പതികൾ ഡോ.കിരണ്‍ പട്ടേലും
അഞ്ച് മില്യണ്‍ ഡോളർ സംഭാവന നൽകി ജന്മദിനം ആഘോഷിച്ച് ഇന്ത്യൻ വംശജരായ ദന്പതികൾ മാതൃകയായി
ഫ്ളോറിഡ: ജന്മദിനത്തിന് മറ്റുള്ളവരിൽ നിന്നു സമ്മാനങ്ങൾ ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷംപേരും. എന്നാൽ ജന്മദിനത്തിന് ആതുരാലയത്തിന് സംഭാവന നൽകിയതിലൂടെ ഇന്ത്യൻവംശജരായ ഡോക്ടേഴ്സ് ദന്പതികൾ ഡോ.കിരണ്‍ പട്ടേലും ഡോ.പല്ലവി പട്ടേലും വേറിട്ടൊരു മാതൃകയായി.

ഫ്ളോറിഡ ലോക്കൽ ആശുപത്രിയായ കരോൾവുഡ്സ് കാത്ത്ലാന്പിന്‍റെ പ്രവർത്തനത്തിനുവേണ്ടിയാണ് ഇരുവരും 5 മില്യണ്‍ ഡോളർ സംഭാവന നൽകിയത്. 21 മില്യണ്‍ ഡോളറിന്‍റെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിലേക്കാണ് ഈ മാതൃകാ ദന്പതികളുടെ സഹായഹസ്തം.

ഫ്രീഡം ഹെൽത്ത് കോർപ്പറേഷന്‍റെ ചെയർമാനും പ്രസിഡന്‍റുമാണ് ഡോ.കിരണ്‍ പട്ടേൽ.

ഫ്ളോറിഡ ഹോസ്പിറ്റലിന്‍റെ പ്രസിഡന്‍റും സിഇഒയുമായ ഡോ.ജോണ്‍സണ്‍ സംഭാവന സ്വീകരിച്ചു നടത്തിയ പ്രസംഗത്തിൽ ഡോ. കിരണ്‍ പട്ടേൽ സമൂഹത്തിന് നല്ലൊരു മാതൃക കാട്ടിതന്നിരിക്കുകയാണെന്ന് അഭിപ്രായപ്പെട്ടു. ഫ്ളോറിഡ ഹോസ്പിറ്റലിൽ നവീകരിക്കപ്പെടുന്ന എമർജൻസി ഡിപ്പാർട്ട്മെന്‍റിന് ഡോ. കിരണ്‍ സി പട്ടേൽ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ജൂലൈയിൽ നിർമാണം പൂർത്തിയാകുമെന്ന് ഡോ. ജോണ്‍സൻ പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ