ബേണിൽ വാർഷിക ധ്യാനവും പീഡാനുഭവ ശുശ്രൂഷകളും

08:48 PM Mar 29, 2017 | Deepika.com
ബേണ്‍: സ്വിറ്റ്സർലൻഡിലെ ബേണിൽ വിശുദ്ധ അൽഫോൻസ സീറോ മലബാർ കമ്യൂണിറ്റി നേതൃത്വം നൽകുന്ന വാർഷിക ധ്യാനം ഏപ്രിൽ ഏഴ്, എട്ട്, ഒന്പത് (വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കും. ധ്യാനത്തിന് ചങ്ങനാശേരി അതിരൂപതയുടെ നിയുക്ത സഹായമെത്രാൻ മാർ തോമസ് തറയിൽ നേതൃത്വം നൽകും.

പെസഹ ശുശ്രൂഷകൾ ഏപ്രിൽ 13ന് വൈകുന്നേരം 4.30 നും ദുഃഖവെള്ളിയുടെ ശുശ്രൂഷകൾ വൈകുന്നേരം 4.30 നും ദുഃഖശനിയുടെ ശുശ്രൂഷകൾ രാവിലെ 10 നും ബേണിലെ സെന്‍റ് ആന്‍റണീസ് ദേവാലയത്തിൽ ആരംഭിക്കുമെന്ന് സീറോ മലബാർ കമ്യൂണിറ്റിയുടെ ചാപ്ലിൻ ഫാ. തോമസ് പ്ലാപ്പള്ളി അറിയിച്ചു.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ