+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗദിയിൽ പൊതുമാപ്പ്: സഹായഹസ്തവുമായി എംബസിയും സംഘടനകളും

റിയാദ്: നിയമലംഘകരായ വിദേശകൾക്ക് വീണ്ടും നാടണയാനുള്ള അവസരമൊരുക്കിക്കൊണ്ട് സൗദി അറേബ്യ പ്രഖ്യാപിച്ച പൊതുമാപ്പ് മാർച്ച് 29 മുതൽ 90 ദിവസം നീണ്ടു നിൽക്കും. നിയമവിധേയമായല്ലാത്ത ആരേയും രാജ്യത്ത് തങ്ങാ
സൗദിയിൽ പൊതുമാപ്പ്: സഹായഹസ്തവുമായി എംബസിയും സംഘടനകളും
റിയാദ്: നിയമലംഘകരായ വിദേശകൾക്ക് വീണ്ടും നാടണയാനുള്ള അവസരമൊരുക്കിക്കൊണ്ട് സൗദി അറേബ്യ പ്രഖ്യാപിച്ച പൊതുമാപ്പ് മാർച്ച് 29 മുതൽ 90 ദിവസം നീണ്ടു നിൽക്കും.

നിയമവിധേയമായല്ലാത്ത ആരേയും രാജ്യത്ത് തങ്ങാനനുവദിക്കില്ല എന്ന പ്രതിജ്ഞയോടെയാണ് ഇത്തവണ കാന്പയിൻ നടക്കുക. അതത് രാജ്യത്തെ യാത്രാരേഖകളോ എംബസികളിൽ നിന്നും ലഭിക്കുന്ന എമർജൻസി പാസ്പോർട്ടോ കൈവശമുള്ള ആർക്കും യാത്രയ്ക്കുള്ള ടിക്കറ്റുമായി സൗദി അധീകൃതരെ സമീപിക്കാവുന്നതാണ്. ക്രിമിനൽ കേസുകൾ ഇല്ലാത്ത എല്ലാവരേയും ഉടനടി എക്സിറ്റ് നൽകി കയറ്റി വിടാനുള്ള സംവിധാനം വിവിധ പോർട്ടുകളിലും പാസ്പോർട്ട് കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുണ്ട്.

ഇന്ത്യക്കാരായ അനധികൃത താമസക്കാരെ നാട്ടിലെത്തിക്കുന്നതിന് സഹായിക്കാൻ ഇന്ത്യൻ എംബസിയും വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകളും തയാറെടുത്തു കഴിഞ്ഞു. എംബസിയുടെ ഹെല്പ്ലൈൻ കേന്ദ്രങ്ങളിലും സാമൂഹ്യ പ്രവർത്തകരായ വോളന്‍റിയർമാരും എംബസി ഉദ്യോഗസ്ഥരും ഇന്നു മുതൽ സേവനനിരതരായിരിക്കും. ഇടനിലക്കാരെ സമീപിക്കാതെ നേരിട്ട് എംബസിയേയോ വോളന്‍റിയർമാരേയോ സമീപിക്കാൻ അംബാസഡർ എല്ലാ ഇന്ത്യക്കാരോടും ആഹ്വാനം ചെയ്തിട്ടുണ്ട്.

പൊതുമാപ്പ് പ്രഖ്യാപനം വന്നതു മുതൽ തന്നെ ഇന്ത്യൻ എംബസിയിൽ ഒൗട്ട്പാസിനും ഹുറൂബ് പാസ്പോർട്ടിനുമായി നീണ്ട ക്യൂ ആരംഭിച്ചിട്ടുണ്ട്. സ്പോണ്‍സർ ഹുറൂബാക്കിയവരുടെ ഒൻപതിനായിരത്തിലധികം പാസ്പോർട്ടുകൾ എംബസിയിൽ ലഭിച്ചതായും അതിെൻറ നന്പരുകളും എംബസി പുറത്ത് വിട്ടിട്ടുണ്ട്. ഇവ തിരിച്ചെടുക്കുന്നവർക്ക് എക്സിറ്റ് വാങ്ങി നാട്ടിലേക്ക് പോകാവുന്നതാണ്. അബ്ഷിർ ഓണ്‍ലൈൻ രജിസ്ട്രേഷനും ഇന്നു മുതൽ ആരംഭിക്കും. അബ്ഷിർ വഴി ഓണ്‍ലൈൻ അപ്പോയിൻമെന്‍റ് എടുത്ത ശേഷമാണ് ജവാസാത്തിനെ എക്സിറ്റിനായി സമീപിക്കേണ്ടത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ നായിഫ് രാജകുമാരൻ പൊതുമാപ്പ് പ്രഖ്യാപിച്ച മാർച്ച് 19ന് മുൻപ് ഇഖാമയുടെ കാലാവധി കഴിഞ്ഞവർക്കാണ് ഇതിന്‍റെ ആനുകൂല്യം ലഭിക്കുകയുള്ളു.

കെ എംസിസി, ഒഐസിസി, കേളി, എൻആർകെ ഫോറം, ഓൾ ഇന്ത്യ യുണൈറ്റഡ് സൊസൈറ്റി, പിഎംഎഫ്, വേൾഡ് മലയാളി കൗണ്‍സിൽ തുടങ്ങി നിരവധി സംഘടനകൾ ഹെല്പ് ഡെസ്കുകളുടേയും സന്നദ്ധപ്രവർത്തകരുടേയും വിവരങ്ങൾ അറിയിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മാസക്കാലം ഇവരെല്ലാം സഹായഹസ്തവുമായി രംഗത്തുണ്ടായിരിക്കും. പൊതുമാപ്പ് കാലയളവിൽ ഇന്ത്യൻ എംബസി നൽകുന്ന എമർജൻസി സർട്ടിഫിക്കറ്റിന് ഫീസ് ഈടാക്കുന്നതല്ലെന്ന് വെൽഫെയർ വിഭാഗം തലവൻ അനിൽ നോട്ടിയാൽ അറിയിച്ചു. പാസ്പോർട്ടിൽ എക്സിറ്റ് അടിക്കുന്നതും സൗജന്യമായാണ്.

പൊതുമാപ്പ് കാലാവധി ജൂണ്‍ 24 ന് അവസാനിക്കുമെന്നും ഒരു കാരണവശാലും ഇത് ദീർഘിപ്പിക്കുകയില്ലെന്നും സൗദി അധകൃതർ വ്യക്തമാക്കിയ സ്ഥിതിക്ക് അതിനു മുൻപായി മുഴുവൻ അനധികൃത താമസക്കാരായ ഇന്ത്യക്കാരും രാജ്യം വിട്ട് പോകാൻ മുന്നോട്ട് വരണമെന്ന് ഇന്ത്യൻ എംബസി ആവർത്തിച്ച് ആവശ്യപ്പെട്ടു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ