+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫർവാനിയയിലെ മസ്ജിദ് നിസാലിൽ തസ്കിയ സംഗമം 31ന്

കുവൈത്ത് : ഇന്ത്യൻ ഇസ് ലാഹി സെന്‍റർ ദഅ്വ വിംഗ് സംഘടിപ്പിക്കുന്ന ന്ധതസ്കിയ’ സംഗമം മാർച്ച് 31 ന് (വെള്ളി) വൈകുന്നേരം 6.30 മുതൽ ഒന്പതുവരെ ഫർവാനിയ ഗാർഡന് സമീപത്തുള്ള മസ്ജിദ് നിസാലിൽ നടക്കും. സംഗമം പ്രമുഖ
ഫർവാനിയയിലെ മസ്ജിദ്  നിസാലിൽ തസ്കിയ സംഗമം 31ന്
കുവൈത്ത് : ഇന്ത്യൻ ഇസ് ലാഹി സെന്‍റർ ദഅ്വ വിംഗ് സംഘടിപ്പിക്കുന്ന ന്ധതസ്കിയ’ സംഗമം മാർച്ച് 31 ന് (വെള്ളി) വൈകുന്നേരം 6.30 മുതൽ ഒന്പതുവരെ ഫർവാനിയ ഗാർഡന് സമീപത്തുള്ള മസ്ജിദ് നിസാലിൽ നടക്കും. സംഗമം പ്രമുഖ വാഗ്മിയും ബഹുമത പണ്ഡിതനുമായ ബഷീർ പട്ടേൽത്താഴം ഉദ്ഘാടനം ചെയ്യും. സയിദ് അബ്ദുറഹ്മാൻ തങ്ങൾ, അബ്ദുൾ ഹമീദ് കൊടുവള്ളി, ആദിൽ സലഫി എന്നിവർ യഥാക്രമം എൻറെ നാഥൻ അത്യുദാരൻ അത്യുന്നതൻ, മുന്നേറുക നാം കർമപഥത്തിൽ, സുരക്ഷ ജീവിതം വഴിയും വെളിച്ചവും എന്നീ വിഷയങ്ങളിൽ ക്ലാസുകളെടുക്കും.

ഐഐസി ജലീബ് ഓഫീസിൽ ചേർന്ന യോഗത്തിൽ കേന്ദ്ര ദഅ്വ സെക്രട്ടറി അബ്ദുൾ അസീസ് സലഫി അധ്യക്ഷത വഹിച്ചു. സംഗമത്തിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായതായി ദഅ്വ മീറ്റ് അറിയിച്ചു.

വിവരങ്ങൾക്ക്: 99060684, 67003822.

റിപ്പോർട്ട്: സലിം കോട്ടയിൽ