+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി.കെ കുഞ്ഞാലികുട്ടിയുടെ വിജയം ഉറപ്പുവരുത്തുക: യുഡിഎഫ് മഞ്ചേരി നിയോജക മണ്ഡലം തെഞ്ഞെടുപ്പ് കണ്‍വൻഷൻ

ജിദ്ദ: മതേതര ജനാധിപത്യ വിശ്വാസികൾ ഒറ്റക്കെട്ടായി രാജൃത്തിനുവേണ്ടി പ്രവൃത്തിക്കേണ്ട സമയം അതിക്രമിച്ചെന്നും ജനാധിപത്യത്തിന്‍റെ മഹനീയ മാതൃക സംരക്ഷിക്കാൻ പി.കെ. കുഞ്ഞാലികുട്ടിയുടെ വിജയം ഉറപ്പുവരുത്തണമെന്ന
പി.കെ കുഞ്ഞാലികുട്ടിയുടെ വിജയം ഉറപ്പുവരുത്തുക: യുഡിഎഫ് മഞ്ചേരി നിയോജക മണ്ഡലം തെഞ്ഞെടുപ്പ് കണ്‍വൻഷൻ
ജിദ്ദ: മതേതര ജനാധിപത്യ വിശ്വാസികൾ ഒറ്റക്കെട്ടായി രാജൃത്തിനുവേണ്ടി പ്രവൃത്തിക്കേണ്ട സമയം അതിക്രമിച്ചെന്നും ജനാധിപത്യത്തിന്‍റെ മഹനീയ മാതൃക സംരക്ഷിക്കാൻ പി.കെ. കുഞ്ഞാലികുട്ടിയുടെ വിജയം ഉറപ്പുവരുത്തണമെന്നും യുഡിഎഫ് മഞ്ചേരി നിയോജക മണ്ഡലം തെഞ്ഞെടുപ്പ് കണ്‍വൻഷൻ ആവശ്യപ്പെട്ടു.

ഒഐസിസി റീജണൽ കമ്മിറ്റി ഓഫീസിൽ ചേർന്ന കണ്‍വൻഷൻ ഒഐസിസി ജിദ്ദ റീജണൽ വൈസ് പ്രസിഡന്‍റ് സമദ് കിണാശേരി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് മഞ്ചേരി മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കുഞ്ഞിമുഹമ്മദ് കൊടശേരി അധ്യക്ഷത വഹിച്ചു. ഗഫൂർ പട്ടിക്കാട് മുഖ്യപ്രഭാഷണം നടത്തി. റഷീദ് കൊളത്തറ, സക്കീർ ഹുസൈൻ എടവണ്ണ, മുസ പട്ടത്ത്, മുജീബ് തൃത്താല ശബീർ വല്ലാഞ്ചിറ, സുഹൈൽ എടപറ്റ, മാനു കീഴാറ്റൂർ, നാസർ എടപറ്റ, ഇബ്രാഹിം ബദ്രി, സി.ടി. ഇസ്മായിൽ, എ.ടി. അന്പു, മൻസൂർ പാണ്ടിക്കാട്, ഷഫീഖ് കാരായ, സാദിഖലി പാണ്ടിക്കാട്, ഷാനവാസ് ബാബു, തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനർ സലാം കുരിക്കൾ, മുഹമ്മദ് കുട്ടി വെള്ളുവങ്ങാട് എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ