+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐഎൻഎഐ നഴ്സസ് ദിനാഘോഷത്തോടനുബന്ധിച്ച് അവാർഡ് ദാനം

ഷിക്കാഗോ: ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ഇല്ലിനോയ്സ് ഈവർഷത്തെ നഴ്സസ് ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ വിഭാഗങ്ങളിലുള്ള നഴ്സുമാരേയും, നഴ്സിംഗ് വിദ്യാർത്ഥികളേയും അവാർഡ് നൽകി ആദരിക്കുന്നു. അവാർഡിനു അപേക്ഷ
ഐഎൻഎഐ നഴ്സസ് ദിനാഘോഷത്തോടനുബന്ധിച്ച് അവാർഡ് ദാനം
ഷിക്കാഗോ: ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ഇല്ലിനോയ്സ് ഈവർഷത്തെ നഴ്സസ് ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ വിഭാഗങ്ങളിലുള്ള നഴ്സുമാരേയും, നഴ്സിംഗ് വിദ്യാർത്ഥികളേയും അവാർഡ് നൽകി ആദരിക്കുന്നു. അവാർഡിനു അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 2017 ഏപ്രിൽ 15 ആണ്. അവാർഡിന് അർഹരാകുന്നവർക്ക് ഏപ്രിൽ 30-നു ബെൽവുഡിലുള്ള സീറോ മലബാർ കത്തീഡ്രലിൽ വച്ചു നടക്കുന്ന നഴ്സിംഗ് ദിനാഘോഷത്തിൽ വച്ചു പുരസ്കാരം നൽകുന്നതാണ്.

ബെസ്റ്റ് ക്ലിനിക്കൽ നഴ്സ്, ബെസ്റ്റ് അഡ്വാൻസ് പ്രാക്ടീസ് നഴ്സ്, ബെസ്റ്റ് നഴ്സ് ലീഡർ, ദി മോസ്റ്റ് എക്സ്പീരിയൻസ് നഴ്സ് എന്നീ വിഭാഗങ്ങളിലുള്ളവർക്ക് പുറമെ ഒൗട്ട് സ്റ്റാൻഡിംഗ് നഴ്സ് സ്റ്റുഡന്‍റ് അവാർഡ് എന്ന ഒരു വിഭാഗംകൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. അതത് മേഖലകളിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ളവരും അതോടൊപ്പം തന്നെ സമൂഹത്തോടനുള്ള പ്രതിബദ്ധതയും നഴ്സിംഗ് രംഗത്ത് നൽകിയിരിക്കുന്ന സംഭാവനകളും കണക്കിലെടുത്താണ് അന്തിമ തീരുമാനം അവാർഡ് കമ്മിറ്റി കൈക്കൊള്ളുന്നത്. റിട്ടയർ ചെയ്ത നഴ്സുമാർക്കും അപേക്ഷിക്കാവുന്നതാണ്.

വിശദ വിവരങ്ങളും അപേക്ഷാഫോറവും ഐ.എൻ.എ.ഐ വെബ്സൈറ്റിൽ ലഭ്യമാണ്. ംംം.ശിമശൗമെ.രീാ. കൂടുതൽ വിവരങ്ങൾക്ക്: റാണി കാപ്പൻ (630 656 7339), റെജീന സേവ്യർ (630 887 6663). ഷിജി അലക്സ് അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം