+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കനിവ് ജിദ്ദ യാത്രയപ്പ് നൽകി

ജിദ്ദ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെ എംസിസി സ്ഥാപക നേതാവ് പഴേരി കുഞ്ഞിമുഹമ്മദ് സാഹിബിന് കനിവ് ജിദ്ദ യാത്രയപ്പ് നൽകി. സമാനതകളില്ലാത്ത നിസ്വാർഥ സാമൂഹ്യസേവനം കാഴ്ചവച്ച പഴേരി പൊ
കനിവ് ജിദ്ദ യാത്രയപ്പ് നൽകി
ജിദ്ദ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെ എംസിസി സ്ഥാപക നേതാവ് പഴേരി കുഞ്ഞിമുഹമ്മദ് സാഹിബിന് കനിവ് ജിദ്ദ യാത്രയപ്പ് നൽകി. സമാനതകളില്ലാത്ത നിസ്വാർഥ സാമൂഹ്യസേവനം കാഴ്ചവച്ച പഴേരി പൊതുപ്രവർത്തകർക്ക് എന്നും മാതൃകയാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

നാസർ ഇത്താക്ക അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കനിവിന്‍റെ ഉപഹാരം പ്രസിഡന്‍റ് നാസർ ഇത്താക്ക സമ്മാനിച്ചു. സി.കെ. ഷാക്കിർ, ഇസ്മായിൽ മുണ്ടക്കുളം, എ.കെ. നൗഷാദ്, എ.ടി ബാവ തങ്ങൾ, ജാഫർ കൊടവണ്ടി, അസീസ് കളത്തിങ്ങൽ, മധുവായി അബ്ദുറഹ്മാൻ, കബീർ നീറാട്, റഫീഖ് ചെറുശേരി, റഹ്മത്തലി എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ