+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫൊക്കാന ന്യൂയോർക്ക് ചാപ്റ്റർ വനിതാ ഫോറം വനിതാദിനം നടത്തി

ന്യൂയോർക്ക്: ഫൊക്കാന ന്യൂയോർക്ക് ചാപ്റ്റർ വനിതാ ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ വനിതാ ദിനം ആഘോഷിച്ചു. മാർച്ച് 25ന് ന്യൂയോർക്കിലെ ടൈസണ്‍ സെന്‍ററിൽ ആയിരുന്നു ആഘോഷ പരിപാടികൾ. റോക്ലാൻഡ് കൗണ്ടി ലെജി
ഫൊക്കാന ന്യൂയോർക്ക് ചാപ്റ്റർ വനിതാ ഫോറം വനിതാദിനം നടത്തി
ന്യൂയോർക്ക്: ഫൊക്കാന ന്യൂയോർക്ക് ചാപ്റ്റർ വനിതാ ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ വനിതാ ദിനം ആഘോഷിച്ചു. മാർച്ച് 25ന് ന്യൂയോർക്കിലെ ടൈസണ്‍ സെന്‍ററിൽ ആയിരുന്നു ആഘോഷ പരിപാടികൾ.

റോക്ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ആനി പോൾ മുഖ്യ പ്രഭാഷണം നടത്തി. ഫൊക്കാന പ്രസിഡന്‍റ് തന്പി ചാക്കോ വനിതാ ഫോറത്തിന്‍റെ കർമ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ പ്രസിഡന്‍റ് ശോശാമ്മ ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു. നാസു കൗണ്ടി കണ്‍ട്രോളർ ജോർജ് മാർഗോസിന്‍റെ സ്പെഷൽ അഡ്വൈസർ ദിലീപ് ചൗഹാൻ പ്രൊക്ലമേഷൻ സമ്മാനിച്ചു. ചടങ്ങിൽ അന്പതു വർഷത്തോളം കമ്യൂണിറ്റി സർവീസിൽ ഉണ്ടായിരുന്ന ലില്ലികുട്ടി ഇല്ലിക്കലിനെ ആദരിച്ചു. സ്ത്രീ ശാക്തീകരണത്തെപറ്റി ഡോ. ആനി പോൾ, തങ്കമണി അരവിന്ദ്, ഡോ. ഡോണ പിള്ള, ഡോ. എലിസബത്ത് മാമ്മൻ, ഡോ. ലിസി ജോർജ് എന്നിവർ സംസാരിച്ചു. പ്രവാസി ചാനൽ മാനേജിംഗ് ഡയറക്ടർ സുനിൽ ട്രൈസ്റ്റാർ, ഇമലയാളി മാനേജിംഗ് ഡയറക്ടർ ജോർജ് ജോസഫ്, കൈരളി ചാനലിന്‍റെ യുഎസ്എ മാനേജിംഗ് ഡയറക്ടർ ജോസ് കാടാപുറം, കേരള സമാജം വൈസ് പ്രസിഡന്‍റ് വർഗീസ് പോത്താനിക്കാട്, ട്രസ്റ്റി ചെയർമാൻ ജോണ്‍ പോൾ, ബിജു കൊട്ടാരക്കര, ഫൊക്കാന സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ഫൗണ്ടേഷൻ ചെയർമാൻ പോൾ കറുകപ്പള്ളിൽ, അഡ്വൈസറി ചെയർമാൻ ടി.എസ്. ചാക്കോ, റീജണൽ പ്രസിഡന്‍റ് ശ്രീകുമാർ ഉണ്ണിത്താൻ, മുൻ സെക്രട്ടറി വിനോദ് കെയർകെ, കമ്മിറ്റി അംഗങ്ങളായ കെ.പി. ആൻഡ്രൂസ്, അലക്സ് തോമസ്, സജി മോൻ ആന്‍റണി, ഡബ്ല്യുഎംസി ചെയർമാൻ തോമസ് മാറ്റക്കൽ, വൈസ് ചെയർമാൻ ജോണ്‍ സക്കറിയ, ന്യൂജേഴ്സി പ്രസിഡന്‍റ് തങ്കമണി അരവിന്ദും കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു. തുടർന്നു വിവിധ കലാപരിപാടികളും അരങ്ങേറി. ആഷാ മാന്പള്ളി എംസി ആയി പ്രവർത്തിച്ചു.

വിമൻസ് ഫോറം ദേശിയ ചെയർപേഴ്സണ്‍ ലീലാ മാരേട്ട്, വനിതാ ഫോറത്തിന്‍റെ ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്‍റ് ശോശാമ്മ ആൻഡ്രൂസ്, വൈസ് പ്രസിഡന്‍റ് ലത പോൾ,സെക്രട്ടറി ജെസി ജോഷി, ട്രഷറർ ബാല കെആർകെ, കമ്മിറ്റി മെംബേഴ്സ് ലൈസി അലക്സ്, മറിയാമ്മ ചാക്കോ, ലീലാമ്മ അപ്പുകുട്ടൻ, മേരി ഫിലിപ്പ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.