+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡാളസ് സെന്‍റ് മേരീസ് വലിയ പള്ളിയിൽ കഷ്ടാനുഭവ ശുശ്രൂഷകൾ

ഡാളസ്: സെന്‍റ് മേരീസ് വലിയ പള്ളിയിൽ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകൾക്ക് ഫാ. മോഹൻ ജോസഫ് നേതൃത്വം നൽകുന്നു. ഏപ്രിൽ ഏഴിന് നാല്പതാം വെള്ളിയാഴ്ചയിലെ ശുശ്രൂഷകൾ മുതൽ ഏപ്രിൽ 16നു ഈസ്റ്റർ ശുശ്രൂഷകൾ വരെയാണ് ഫാ. മോഹ
ഡാളസ് സെന്‍റ് മേരീസ് വലിയ പള്ളിയിൽ കഷ്ടാനുഭവ ശുശ്രൂഷകൾ
ഡാളസ്: സെന്‍റ് മേരീസ് വലിയ പള്ളിയിൽ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകൾക്ക് ഫാ. മോഹൻ ജോസഫ് നേതൃത്വം നൽകുന്നു. ഏപ്രിൽ ഏഴിന് നാല്പതാം വെള്ളിയാഴ്ചയിലെ ശുശ്രൂഷകൾ മുതൽ ഏപ്രിൽ 16നു ഈസ്റ്റർ ശുശ്രൂഷകൾ വരെയാണ് ഫാ. മോഹൻ നേതൃത്വം നൽകുന്നത്.

കോട്ടയം ഏലിയാ കത്തീഡ്രൽ വികാരിയായ ഫാ. മോഹൻ ജോസഫ്. സഭാ വർക്കിംഗ് കമ്മിറ്റി അംഗം, മാനേജിംഗ് കമ്മിറ്റി അംഗം, മീഡിയ സെന്‍റർ ഡയറക്ടർ, കോർപ്പറേറ്റ് സ്കൂൾ ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഓർത്തഡോക്സ് സഭയിലെ മികച്ച വാഗ്മി കൂടിയായ ഫാ. മോഹൻ ജോസഫ് കോട്ടയം മണർകാട് സ്വദേശിയാണ്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം