+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രുചിവൈവിധ്യങ്ങളുടെ ഉത്സവമൊരുക്കി ലുലു ഹൈപ്പർ മാർക്കറ്റ്

കുവൈത്ത് സിറ്റി: അറബ് മേഖലയിലെ മുൻനിര റീട്ടയിൽ വ്യാപാര ശൃംഖലയായ ലുലു ഹൈപ്പർ മാർക്കറ്റിൽ ഫുഡ് ഫെസ്റ്റിവലിന് തുടക്കമായി. ന്ധലുലു ഫുഡ് എക്സ്പോ 2017’ എന്ന പേരിൽ നടക്കുന്ന ഫെസ്റ്റിവൽ ഇന്ത്യൻ സെലബ്രിറ്റി ഷ
രുചിവൈവിധ്യങ്ങളുടെ ഉത്സവമൊരുക്കി ലുലു ഹൈപ്പർ മാർക്കറ്റ്
കുവൈത്ത് സിറ്റി: അറബ് മേഖലയിലെ മുൻനിര റീട്ടയിൽ വ്യാപാര ശൃംഖലയായ ലുലു ഹൈപ്പർ മാർക്കറ്റിൽ ഫുഡ് ഫെസ്റ്റിവലിന് തുടക്കമായി. ന്ധലുലു ഫുഡ് എക്സ്പോ 2017’ എന്ന പേരിൽ നടക്കുന്ന ഫെസ്റ്റിവൽ ഇന്ത്യൻ സെലബ്രിറ്റി ഷെഫ് ഹരി നായക് ഉദ്ഘാടനം ചെയ്തു. ലുലു അൽ റായി ഒൗട്ട്ലെറ്റിൽ നടന്ന പരിപാടിയിൽ മാനേജ്മെന്‍റ് പ്രതിനിധികളും അഭ്യുദയകാംക്ഷികളും പങ്കുചേർന്നു.

11 ദിവസത്തെ ആഘോഷത്തിനിടെ പാചക മത്സരം, ടേസ്റ്റ് ആൻഡ് വിൻ മത്സരം, മേക് ആൻഡ് ഈറ്റ് മത്സരം, ഭക്ഷ്യാലങ്കാര മത്സരം, അച്ചാർ മത്സരം, കിച്ചൻ ക്വീൻ മത്സരം എന്നിവ നടക്കും. ഫെസ്റ്റിവൽ സമയത്ത് ലുലു ഹൈപ്പർ മാർക്കറ്റിൽ ഷോപ്പിംഗിനെത്തുന്നവർക്കും പാചകവുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങളിലും പരിപാടികളിലും പെങ്കടുക്കാം. മാസ്റ്റർ ഷെഫുമായി ചിറ്റ്ചാറ്റ്, ഹരി നായകിനോട് ചോദിക്കാം, ഷെഫ് അസ്മ അൽ ബഹർ നടത്തുന്ന അറബിക് കുക്കിംഗ് ഡെമോ തുടങ്ങിയ പരിപാടികൾ ഫെസ്റ്റിവലിന്‍റെ ഭാഗമാണ്. ലുലുവിന്‍റെ എല്ലാ ഒൗട്ട് ലെറ്റുകളിലും വൈവിധ്യമാർന്ന ഭക്ഷ്യവസ്തുക്കളുടെ വിപുലമായ ശേഖരം ആകർഷകമായ വിലയിൽ ഉപഭോക്താക്കൾക്ക് വാങ്ങാൻ കഴിയും.

റിപ്പോർട്ട്: സലിം കോട്ടയിൽ