+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റോക് ലാൻഡ് സെന്‍റ് മേരീസിൽ നോന്പുകാല ധ്യാനം ഏഴ്, എട്ട്, ഒന്പത് തീയതികളിൽ

ന്യൂയോർക്ക്: പ്രശസ്ത വാഗ്മിയും ധ്യാന ഗുരുവുമായ ഫാ. ജോസ് മുളങ്ങാട്ടിൽ എംസിബിഎസ് നയിക്കുന്ന നോന്പുകാല നവീകരണ ധ്യാനം ഏപ്രിൽ ഏഴ്, എട്ട്, ഒന്പത് (വെള്ളി, ശനി, ഞായർ) തീയതികളിൽ റോക് ലാൻഡ് സെന്‍റ് മേരീസ്
റോക് ലാൻഡ് സെന്‍റ് മേരീസിൽ നോന്പുകാല ധ്യാനം ഏഴ്, എട്ട്, ഒന്പത് തീയതികളിൽ
ന്യൂയോർക്ക്: പ്രശസ്ത വാഗ്മിയും ധ്യാന ഗുരുവുമായ ഫാ. ജോസ് മുളങ്ങാട്ടിൽ എംസിബിഎസ് നയിക്കുന്ന നോന്പുകാല നവീകരണ ധ്യാനം ഏപ്രിൽ ഏഴ്, എട്ട്, ഒന്പത് (വെള്ളി, ശനി, ഞായർ) തീയതികളിൽ റോക് ലാൻഡ് സെന്‍റ് മേരീസ് സീറോ മലബാർ ചർച്ചിൽ (സെന്‍റ് ബോണിഫസ് ചർച്ച്, 5 വില്ലോ ട്രീ റോഡ്, വെസ്ലി ഹിത്സ്, ന്യൂയോർക്ക് 10952) നടക്കും.

വെള്ളി വൈകുന്നേരം 5.30 മുതൽ രാത്രി ഒന്പതു വരെയും ശനി രാവിലെ ഒന്പതു മുതൽ വൈകുന്നേരം നാലു വരെയും ഞായർ രാവിലെ 11 മുതൽ വൈകുന്നേരം അഞ്ചു വരെയുമാണ് ധ്യാനം.

വിവരങ്ങൾക്ക്: വികാരി ഫാ. തദ്ദേവൂസ് അരവിന്ദത്ത് (845) 3547307, റോയ് ജോസഫ് (914) 4192017, ഷാജി ജോസഫ് (917) 660 0381.

റിപ്പോർട്ട്: ജോസ് കാടാപ്പുറം