+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേളി യാത്രയയപ്പ് നൽകി

റിയാദ്: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കോഴിക്കോട് മൂഴിക്കൽ ചെറുവറ്റ കടവു സ്വദേശി ചന്ദ്രന്് കേളി കലാ സാംസ്കാരിക വേദി സുലൈ ഏരിയ ടവർ യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. ക
കേളി യാത്രയയപ്പ് നൽകി
റിയാദ്: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കോഴിക്കോട് മൂഴിക്കൽ ചെറുവറ്റ കടവു സ്വദേശി ചന്ദ്രന്് കേളി കലാ സാംസ്കാരിക വേദി സുലൈ ഏരിയ ടവർ യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. കേളി സുലൈ ഏരിയ ടവർ യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു ചന്ദ്രൻ.

സുലൈ ഖാൻ ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ യൂണിറ്റ് പ്രസിഡന്‍റ് വിനോദ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി അശോകൻ, കേളി സുലൈ ഏരിയ ആക്ടിംഗ് സെക്രട്ടറി ഷറഫുദീൻ, ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനർ ബാലകൃഷ്ണൻ, മാഹിൻ ഖാൻ, സുനിൽകുമാർ, ചന്ദ്രൻ എന്നിവർ സംസാരിച്ചു. യൂണിറ്റിന്‍റെ ഉപഹാരം കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗം ദയാനന്ദൻ ഹരിപ്പാട് ചന്ദ്രന് കൈമാറി. ഏരിയ കമ്മിറ്റി അംഗങ്ങൾ, യൂണിറ്റ് പ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.