+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടീ ടൈം ഗ്രൂപ്പിന്‍റെ പുതിയ ശാഖ അബൂ ഹമൂറിൽ പ്രവർത്തനമാരംഭിച്ചു

ദോഹ: കഫ്റ്റീരിയ മേഖലയിൽ കഴിഞ്ഞ 15 വർഷത്തോളമായി നിറസാന്നിധ്യമായ ടീ ടൈം ഗ്രൂപ്പിന്‍റെ പുതിയ ശാഖ അബൂ ഹമൂറിൽ പ്രവർത്തനമാരംഭിച്ചു. ഖത്തറിലെ 25ാമത് ശാഖയാണ് അൽ ബറീക്ക് സ്ട്രീറ്റിലെ ഖത്തർ സയിന്‍റിഫിക്ക് ക്
ടീ ടൈം ഗ്രൂപ്പിന്‍റെ പുതിയ ശാഖ അബൂ ഹമൂറിൽ പ്രവർത്തനമാരംഭിച്ചു
ദോഹ: കഫ്റ്റീരിയ മേഖലയിൽ കഴിഞ്ഞ 15 വർഷത്തോളമായി നിറസാന്നിധ്യമായ ടീ ടൈം ഗ്രൂപ്പിന്‍റെ പുതിയ ശാഖ അബൂ ഹമൂറിൽ പ്രവർത്തനമാരംഭിച്ചു. ഖത്തറിലെ 25-ാമത് ശാഖയാണ് അൽ ബറീക്ക് സ്ട്രീറ്റിലെ ഖത്തർ സയിന്‍റിഫിക്ക് ക്ലബിന് എതിർവശത്തായി പ്രവർത്തനമാരംഭിച്ചത്. മാനേജിംഗ് ഡയറക്ടർ അബ്ദുൾ കരീം, പി.വി. ബഷീർ, ജമാൽ നാസർ അൽ കഅബി എന്നിവരുടെ സാന്നിധ്യത്തിൽ ഖലീഫ ഷെയ്ക് അൽ കഅബി, ഹമദ് റാഷിദ് അൽ കഅബിയും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.

ഖത്തറിനെ കൂടാതെ ഒമാൻ, സൗദി, ബഹറിൻ, യുഎഇ എന്നിവിടങ്ങളിലും ടീ ടൈമിന് ശാഖകളുണ്ട്.