+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊല്ലം ജില്ല പ്രവാസി സമാജം കുവൈത്ത് അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു

കുവൈത്ത്: കൊല്ലം ജില്ല പ്രവാസി സമാജം, കുവൈത്ത് അംഗത്വവിതരണം ഉദ്ഘാടനം ചെയ്തു. പ്രശസ്ത പിന്നണിഗായികയും കൊല്ലം കരുനാഗപ്പള്ളി സ്വദേശിയുമായ ചിത്രാ അയ്യർ, അലക്സ് മാത്യുവിനു നൽകി ഉദ്ഘാടനം നിർവഹിച്ചു. പ
കൊല്ലം ജില്ല പ്രവാസി സമാജം കുവൈത്ത് അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു
കുവൈത്ത്: കൊല്ലം ജില്ല പ്രവാസി സമാജം, കുവൈത്ത് അംഗത്വവിതരണം ഉദ്ഘാടനം ചെയ്തു. പ്രശസ്ത പിന്നണിഗായികയും കൊല്ലം കരുനാഗപ്പള്ളി സ്വദേശിയുമായ ചിത്രാ അയ്യർ, അലക്സ് മാത്യുവിനു നൽകി ഉദ്ഘാടനം നിർവഹിച്ചു.

പ്രസിഡന്‍റ് എസ്.എ. ലബ്ബ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അലക്സ് മാത്യു, സെക്രട്ടറിമാരായ പ്രമീൾ പ്രഭാകാരൻ, സലിം രാജ്, ഷാഹിദ് ലബ്ബ, ടിജോ മാത്യു, റെജി മത്തായി, ജോസ് തങ്കച്ചൻ എന്നിവർ സംബന്ധിച്ചു.

അബാസിയ, ഹസവി, അബുഹലീഫ എന്നീ യൂണിറ്റുകളുടെ രൂപീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. സംഘടനയിൽ അംഗത്വമെടുക്കുവാൻ താത്പര്യമുള്ള കൊല്ലം ജില്ലയിൽ നിന്നുള്ളവർ 9784 0957, 6099 9583, 66504992 എന്നി നന്പരുകളിൽ ബന്ധപ്പെടുക.

റിപ്പോർട്ട്: സലിം കോട്ടയിൽ