+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യോങ്കേഴ്സ് സെന്‍റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ വാർഷിക ധ്യാനം നടന്നു

ന്യൂയോർക്ക്: ആണ്ടുതോറും വലിയ നോന്പിൽ നടത്താറുള്ള ധ്യാനയോഗം സെന്‍റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ മാർച്ച് 25നു ശനിയാഴ്ച ഭംഗിയായി നടന്നു. റവ.ഫാ. ജോബ്സണ്‍ കോട്ടപ്പുറം ധ്യാനത്തിനു നേതൃത്വം കൊടുത്തു
യോങ്കേഴ്സ് സെന്‍റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ വാർഷിക ധ്യാനം നടന്നു
ന്യൂയോർക്ക്: ആണ്ടുതോറും വലിയ നോന്പിൽ നടത്താറുള്ള ധ്യാനയോഗം സെന്‍റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ മാർച്ച് 25-നു ശനിയാഴ്ച ഭംഗിയായി നടന്നു. റവ.ഫാ. ജോബ്സണ്‍ കോട്ടപ്പുറം ധ്യാനത്തിനു നേതൃത്വം കൊടുത്തു.

ധാരാളം പേർ ധ്യാനത്തിൽ സംബന്ധിക്കുകയും വി. കുന്പസാരം നടത്തുകയും ചെയ്തു. ഇടവക വികാരി വെരി റവ. ചെറിയാൻ നീലാങ്കൽ കോർഎപ്പിസ്കോപ്പ പരിപാടികൾ നിയന്ത്രിച്ചു. പള്ളി പി.ആർ.ഒ മാത്യു ജോർജ്. അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം