ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്റ് മന്ദിരത്തിനു സമീപം നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ബിർമിംഗാമിൽ നിന്ന് മുപ്പതുകാരനെ അറസ്റ്റു ചെയ്തു. ലണ്ടനിലും പരിസരപ്രദേശങ്ങളിലുമായി 15 റെയ്ഡുകൾ നടത്തിയെന്നു സ്കോട്ലൻഡ് യാർഡ് പറഞ്ഞു.
അന്വേഷണത്തിന്റെ ഭാഗമായി 12 പേരെ അറസ്റ്റു ചെയ്തെന്നും ഇവരിൽ ഒന്‍പതുപേരെ വിട്ടയച്ചെന്നും പോലീസ് വ്യക്തമാക്കി. 82 സെക്കൻഡ് ദീർഘിച്ച ആക്രമണത്തിൽ അക്രമിയുൾപ്പെടെ അഞ്ചുപേർക്കു ജീവഹാനി നേരിടുകയും 40 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.
ലണ്ടൻ ആക്രമണം: ഒരാൾകൂടി അറസ്റ്റിൽ
11:29 AM Mar 28, 2017 | Deepika.com