+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പീസ കഴിക്കാം; വെറും 10 ദിർഹം മാത്രം

ദുബായ്: പീസ എന്നു കേൾക്കുന്പോൾ ഏവർക്കും നാവിൽ കൊതിയൂറും എന്നതിൽ സംശയമില്ല. ഇറ്റാലിയൻ ഡിഷ് ആയ പീസ ഇപ്പോൾ ലോകത്തിന്‍റെ മിക്കയിടങ്ങളിലും ലഭ്യമാണ്. അതിനാൽതന്ന ഇതിന്‍റെ സ്വാദും ഏറെക്കുറെ ഏവർക്കും അനുഭവ
പീസ കഴിക്കാം; വെറും 10 ദിർഹം മാത്രം
ദുബായ്: പീസ എന്നു കേൾക്കുന്പോൾ ഏവർക്കും നാവിൽ കൊതിയൂറും എന്നതിൽ സംശയമില്ല. ഇറ്റാലിയൻ ഡിഷ് ആയ പീസ ഇപ്പോൾ ലോകത്തിന്‍റെ മിക്കയിടങ്ങളിലും ലഭ്യമാണ്. അതിനാൽതന്ന ഇതിന്‍റെ സ്വാദും ഏറെക്കുറെ ഏവർക്കും അനുഭവേദ്യമായിരിക്കും. എന്നാൽ 10 ദിർഹത്തിന് ഒരു പീസ ലഭിക്കുന്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാനും കഴിയില്ല.

പറഞ്ഞുവരുന്നത് ദുബായിലെ 800 പീസ റസ്റ്റന്‍റിലാണ് 10 ദിർഹത്തിന് ഒരു പീസ ലഭിക്കുക. ഞായറാഴ്ച ഫെയ്സ് ബുക്കിലാണ് ഇതുസംബന്ധിച്ച് ഷെയർ ചെയ്തത്. ഈ ആനുകൂല്യം ഒറ്റദിവസത്തേയ്ക്കു മാത്രമായിരിക്കും. അതായത് മാർച്ച് 28ന് (ചൊവ്വ) രാവിലെ 11 മുതൽ രാത്രി 11 വരെയാണ് ഈ ആനുകൂല്യം ലഭിക്കുക.

പത്തുവർഷം കൊണ്ട് 2007 ഫ്രാഞ്ചൈസികൾ തുറന്നതിന്‍റെ ആഘോഷത്തോടനുബന്ധിച്ചാണ് ഉപഭോക്താക്കൾക്കായി കന്പനി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഈ അസുലഭ ഭാഗ്യം ലഭിച്ചിരിക്കുന്നത് ദുബായ് ഒൗട്ട് ലെറ്റ്സിന്‍റെ പരിധിയിലുള്ളവർക്കു മാത്രമായിരിക്കും.

വിവരങ്ങൾക്ക്: 80074992