+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി.ടി. മോഹനന് കേളി യാത്രയയപ്പ് നൽകി

റിയാദ്: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പി.ടി. മോഹനന് കേളി കലാ സാംസ്കാരികവേദി സുലൈ ഏരിയ മാറദ് യുണിറ്റിന്‍റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. ആലപ്പുഴ ചെങ്ങന്നൂർ സ്വദേശി മോഹനൻ കേളി സ
പി.ടി. മോഹനന് കേളി യാത്രയയപ്പ് നൽകി
റിയാദ്: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പി.ടി. മോഹനന് കേളി കലാ സാംസ്കാരികവേദി സുലൈ ഏരിയ മാറദ് യുണിറ്റിന്‍റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. ആലപ്പുഴ ചെങ്ങന്നൂർ സ്വദേശി മോഹനൻ കേളി സുലൈ ഏരിയ മാറദ് യുണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു. മാറദ് മേഖലയിലെ കേളിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു മോഹനൻ.

സുലൈഖാൻ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ യുണിറ്റ് പ്രസിഡന്‍റ് ജോർജ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ യൂണിറ്റിന്‍റെ ഉപഹാരം സെക്രട്ടറി ഗഫുർ മുക്കം മോഹനന് കൈമാറി. കേളി സുലൈ ഏരിയ ആക്ടിംഗ് സെക്രട്ടറി ഷറഫുദ്ദീൻ, ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനർ ബാലകൃഷ്ണൻ, ജാഫർ, ഇസ്മായിൽ, മോഹനൻ എന്നിവർ സംസാരിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങൾ, യുണിറ്റ് പ്രവർത്തകർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.