സൂറിച്ച്: കേരള കൾച്ചറൽ സ്പോർട്സ് ക്ലബ്ബ് ബാസൽ സംഘടിപ്പിക്കുന്ന നാലാമത് ബാഡ്മിന്റണ്‍ ടൂർണമെന്റ് ന്ധകെസിഎസ്സി ഓപ്പണ്‍ 2017’ മേയ് 13ന് (ശനി) രാവിലെ ഒന്‍പതു മുതൽ രാത്രി എട്ടുവരെ വിറ്റിസ് സ്പോർട്സ് സെന്ററിൽ നടക്കും.
30 വയസിൽ താഴെയുള്ള ഏറ്റവും മികച്ച കളിക്കാരന് യൂത്ത് ഐക്കണ്‍ സ്വിസ് പുരസ്കാരവും 20 വയസിന് മുകളിലുള്ള മികച്ച കളിക്കാരന് മാൻ ഓഫ് ദ മാച്ച് പുരസ്കാരവും സമ്മാനിക്കും.
കോർഡിനേറ്റർമാരായ ജെയിൻ പന്നാരക്കുന്നേൽ, വർഗീസ് തിരുത്താനത്തിൽ, വിനോദ് ലൂക്കോസ് എന്നിവരുടെ നേതൃത്വത്തിൽ ടൂർണമെന്റിന്റെ തയാറെടുപ്പുകൾ നടന്നുവരുന്നു.
വിവരങ്ങൾക്കും രജിസ്ട്രേഷനും വെബ്സൈറ്റ് സന്ദർശിക്കുക
റിപ്പോർട്ട്: ഷിജി ചീരംവേലിൽ
ബാസലിൽ ബാഡ്മിന്റൻ ടൂർണമെന്റ് മേയ് 13ന്
06:09 PM Mar 27, 2017 | Deepika.com