+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്‍റെ ഈസ്റ്റർ വിഷു ആഘോഷം മേയ് ഏഴിന്

ന്യൂയോർക്ക്: വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്‍റെ ഈസ്റ്റർ വിഷു ആഘോഷങ്ങൾ മേയ് ഏഴിന് ന്യൂയോർക്കിലെ സെന്‍റ് മാർക്സ് എപ്പിസ്കോപ്പൽ ഓഡിറ്റോറിയത്തിൽ വൈകുന്നേരം അഞ്ചിന് നടക്കും. ആഘോഷത്തോടനുബന്ധ
വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്‍റെ ഈസ്റ്റർ വിഷു ആഘോഷം മേയ് ഏഴിന്
ന്യൂയോർക്ക്: വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്‍റെ ഈസ്റ്റർ വിഷു ആഘോഷങ്ങൾ മേയ് ഏഴിന് ന്യൂയോർക്കിലെ സെന്‍റ് മാർക്സ് എപ്പിസ്കോപ്പൽ ഓഡിറ്റോറിയത്തിൽ വൈകുന്നേരം അഞ്ചിന് നടക്കും.

ആഘോഷത്തോടനുബന്ധിച്ച് ഡോ. ജോർജ് കോശി ഈസ്റ്റർ സന്ദേശവും ഡോ. നിഷാ പിള്ള വിഷുവിന്‍റെ സന്ദേശവും നൽകും. തുടർന്ന് ആഘോഷങ്ങൾക്കും ആചാരങ്ങൾക്കും പ്രാധാന്യവും നല്കി കൊണ്ടുള്ള വിവിധ കലാ പരിപാടികളും അരങ്ങേറും.

അസോസിയേഷൻ പ്രസിഡന്‍റ് ടെറൻസണ്‍ തോമസ്, വൈസ് പ്രസിഡന്‍റ് ഷൈനി സാജൻ, ജോയിന്‍റ് സെക്രട്ടറി ലിജോ ജോണ്‍, ട്രഷറർ ബിബിൻ ദിവാകരൻ, പ്രോഗ്രാം കോഓർഡിനേറ്റർ ശ്രീകുമാർ ഉണ്ണിത്താൻ, ബോർഡ് ഓഫ് ട്രസ്റ്റി ഡോ. ഫിലിപ്പ് ജോർജ്, ജോണ്‍ സി. വർഗീസ്, രാജൻ ജേക്കബ്, ചാക്കോ പി. ജോർജ്, എം.വി. കുര്യൻ കമ്മിറ്റി അംഗങ്ങളായ തോമസ് കോശി, ജോയ് ഇട്ടൻ, കൊച്ചുമ്മൻ ടി. ജേക്കബ്, ഗണേഷ് നായർ, സുരേന്ദ്രൻ നായർ, ജനാർദ്ദൻ, ജോണ്‍ തോമസ്, ജോണ്‍ കെ. മാത്യു, കെ.ജെ. ഗ്രിഗറി, ജെ. മാത്യൂസ്, എം.വി ചാക്കോ, രാജ് തോമസ്, എ.വി. വർഗീസ്, ഇട്ടൂപ്പ് ദേവസി, രാധാമണി നായർ എന്നിവരാണ് അസോസിയേഷന്‍റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

കുടുംബ സംഗമവും ഈസ്റ്റർ വിഷു ആഘോഷങ്ങളും വൻ വിജയപ്രദമാക്കുവാൻ വെസ്റ്റ്ചെസ്റ്റർ നിവാസികളായ എല്ലാ മലയാളികളേയും സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി ആന്േ‍റാ വർക്കി അഭ്യർഥിച്ചു.

റിപ്പോർട്ട്: ബിജു ജോണ്‍