+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മതേതര ചേരിക്ക് കരുത്തുപകരാൻ കുഞ്ഞാലിക്കുട്ടിയെ വിജയിപ്പിക്കുക: മക്കരപറന്പ കെ എംസിസി

റിയാദ്: മലപ്പുറം ലോകസഭ മണ്ഡലത്തിൽനിന്നും മത്സരിക്കുന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വിജയത്തിനായി എല്ലാ കെ എംസിസി പ്രവർത്തകരും മുന്നിട്ടിറങ്ങണമെന്ന് റിയാദ് മക്കരപറന്പ പഞ്ചായത്ത്കമ്മിറ്റി. കേരളത്തില
മതേതര ചേരിക്ക് കരുത്തുപകരാൻ കുഞ്ഞാലിക്കുട്ടിയെ വിജയിപ്പിക്കുക: മക്കരപറന്പ കെ എംസിസി
റിയാദ്: മലപ്പുറം ലോകസഭ മണ്ഡലത്തിൽനിന്നും മത്സരിക്കുന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വിജയത്തിനായി എല്ലാ കെ എംസിസി പ്രവർത്തകരും മുന്നിട്ടിറങ്ങണമെന്ന് റിയാദ് മക്കരപറന്പ പഞ്ചായത്ത്കമ്മിറ്റി.

കേരളത്തിലെ ഐക്യ ജനാതിപത്യ മുന്നണിയുടെ ശക്തി സ്രോതസും മുസ് ലിം ലീഗ് പ്രസ്ഥാനത്തിന്‍റെ കരുത്തുറ്റ നേതാവുമായ കുഞ്ഞാലികുട്ടിയുടെ വിജയം ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ മതേതര ചേരിക്ക് നേതൃത്വം നല്കുന്ന കോണ്‍ഗ്രസ് പാർട്ടിക്കും യുപിഎ മുന്നണിക്കും കരുത്തു പകരുന്നതും ഫാസിസ്റ്റ് ശക്തികൾക്ക് നൽകുന്ന വ്യക്തമായ താക്കീതായിരിക്കുമെന്നും പഞ്ചായത്ത് കണ്‍വൻഷൻ വിലയിരുത്തി. പഞ്ചായത്തിലെ മുസ് ലിം ലീഗ്, യൂത്ത് ലീഗ് കമ്മിറ്റികളുമായിമായി ചേർന്ന് വിപുലമായ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനം നടത്തുന്നതിനും യോഗം തീരുമാനിച്ചു.

ബത്തയിലെ കെ എംസിസി ഓഡിറ്റോറിയത്തിൽ നടന്ന തെരഞ്ഞെടുപ്പ് കണ്‍വൻഷൻ മലപ്പുറം ജില്ലാ കെ എംസിസി ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട ഉദ്ഘാടനം ചെയ്തു. കെ.ടി. അബുബക്കർ അധ്യക്ഷത വഹിച്ചു. ശുഹൈബ് പനങ്ങാങ്ങര, സുബൈർ പെരിഞ്ചീരി, മുഹമ്മദാലി മങ്കട, മൂസ വടക്കാങ്ങര തുടങ്ങിയവർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി കെ.ടി. ഹുസൈൻ (ചെയർമാൻ), സുബൈർ പെരിഞ്ചീരി (പ്രസിഡന്‍റ്), കെ.ടി. ഷൗക്കത്ത്, മുഹമ്മദാലി മക്കരപറന്പ, അഷ്റഫ് നെടിയ, സാദിഖ് ചോലക്കല്, കുഞ്ഞി മുഹമ്മദ്കളാവ്, ലത്തീഫ് ചെറുശോല (വൈസ് പ്രസിഡന്‍റുമാർ), മൂസ വടക്കാങ്ങര (ജനറൽ സെക്രട്ടറി), കെ.ടി. മുസ്തഫ, ഷിഹാബ് പൊന്നേത്ത്, മെഹറൂഫ് വാറങ്ങോട്, നിഷാദ് ബദരി, നജ്മുദ്ദീൻ വടക്കാങ്ങര, അബ്ദുറഹ്മാൻ വടക്കാങ്ങര (ജോയിന്‍റ് സെക്രട്ടറിമാർ), അനീർബാബു, ടി.പി. സുൾഫിക്കർ, നൂറുദ്ദീൻ ചുണ്ടയിൽ (ജീവകാരുണ്യ വിഭാഗം) എന്നിവരെയും തെരഞ്ഞെടുത്തു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ