+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"പിറവിയുടെ കാലത്തുള്ള ആശങ്കകളകറ്റാൻ മലപ്പുറം ജില്ലക്ക് സാധ്യമായത് അഭിമാനകാരം’

റിയാദ്: മലപ്പുറം ജില്ല പിറവിയെടുക്കുന്ന സമയത്ത് ഉയർന്നുവന്ന ആശങ്കകളും ആരോപണങ്ങളും അകറ്റാൻ മലപ്പുറം ജില്ലക്ക് കഴിഞ്ഞത് അഭിമാനകരമാണെന്നും പിന്നോക്കവസ്ഥയെ മറികടക്കാൻ ജില്ല നടത്തിയ കുതിപ്പ് അദ്ഭുതകരമാണെ
റിയാദ്: മലപ്പുറം ജില്ല പിറവിയെടുക്കുന്ന സമയത്ത് ഉയർന്നുവന്ന ആശങ്കകളും ആരോപണങ്ങളും അകറ്റാൻ മലപ്പുറം ജില്ലക്ക് കഴിഞ്ഞത് അഭിമാനകരമാണെന്നും പിന്നോക്കവസ്ഥയെ മറികടക്കാൻ ജില്ല നടത്തിയ കുതിപ്പ് അദ്ഭുതകരമാണെന്നും പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ ടി.പി.എം ബഷീർ. "മലപ്പുറം ജില്ല പിറവിയും പ്രയാണവും’ എന്ന അദ്ദേഹം തന്നെ രചിച്ച ചരിത്രപുസ്തകവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ കെ എംസിസി സംസ്കൃതി സംഘടിപ്പിച്ച പുസ്തക ചർച്ചയിൽ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് സംസ്ഥാനങ്ങൾക്കും ജില്ലകൾക്കും വേണ്ടി ഉയർന്നുവന്ന പ്രക്ഷോഭങ്ങൾ സാധാരണമാണെന്നും എന്നാൽ മലപ്പുറം ജില്ലാ രൂപീകരണ കാലത്ത് അതിനെതിരെ ഉയർന്നുവന്ന സമരങ്ങളും പ്രതിഷേധങ്ങളുമാണ് ഇതുപോലൊരു പുസ്തകം രചിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നും ഗ്രന്ഥകാരൻ പറഞ്ഞു. സപ്തകക്ഷി മന്ത്രിസഭയിലെ മുസ് ലിം ലീഗിന്‍റെ പങ്കാളിത്തവും സിഎച്ച് മുഹമ്മദ് കോയയുടെയും ബാപ്പു കുരിക്കളുടെയും നിശ്ചയദാർഢ്യവുമാണ് ജില്ല പിറവിയെടുക്കാൻ കാരണമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സത്താർ താമരത്ത് ആമുഖപ്രഭാഷണം നടത്തി.

പുസ്തക ചർച്ച ഹമീദ് വാണിമേൽ ഉദ്ഘാടനം ചെയ്തു. കേരളീയ പുരോഗതിക്ക് പിറകിലെ മുസ് ലിം ലീഗിന്‍റെ സാന്നിധ്യം അടിസ്ഥാനമാക്കി പുതിയ രചനകൾ ഉണ്ടാവണമെന്നും അത്തരം ശ്രമങ്ങൾക്ക് ടി.പി.എം ബഷീറിനെ പോലുള്ള എഴുത്തുകാർ മുന്നോട്ട് വരണമെന്നും വാണിമേൽ പറഞ്ഞു. ചർച്ചയിൽ നൗഷാദ് കുനിയിൽ, സുഫിയാൻ അബ്ദുസലാം, നൗഷാദ് കട്ടുപ്പാറ, അസീസ് വെങ്കിട്ട, ഉസ്മാനലി പാലത്തിങ്ങൽ, അഷ്റഫ് കല്പകഞ്ചേരി, അബ്ദുസമദ് കൊടിഞ്ഞി, ശുഹൈബ് പനങ്ങാങ്ങര, ഫൈസൽ ചേളാരി, യൂനസ് മലപ്പുറം, സിദ്ദീഖ് തുവൂർ, മുനീർ വാഴക്കാട്, ഹംസത്തലി മങ്കട, ഷാഫി ചിറ്റത്തപാറ, ഷാഫി തുവൂർ എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ