+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"കിഴക്കിന്‍റെ വെനീസ് ഉത്സവ് - 2017’ കുവൈത്ത് ജനത ആഘോഷമാക്കി

കുവൈത്ത്: മാർച്ച് 23നു വ്യഴാഴ്ച അബ്ബാസിയ ഇന്‍റഗ്രേറ്റഡ് ഇന്ത്യൻ സ്കൂൾ അബ്ബാസിയയിൽ ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈത്തിന്‍റെ ഒന്നാം വാർഷികം "കിഴക്കിന്‍റെ വെനീസ് ഉത്സവ് 2017’ ജനസാന്നിധ്യം കൊണ്ട
കുവൈത്ത്: മാർച്ച് 23-നു വ്യഴാഴ്ച അബ്ബാസിയ ഇന്‍റഗ്രേറ്റഡ് ഇന്ത്യൻ സ്കൂൾ അബ്ബാസിയയിൽ ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈത്തിന്‍റെ ഒന്നാം വാർഷികം "കിഴക്കിന്‍റെ വെനീസ് ഉത്സവ് 2017’ ജനസാന്നിധ്യം കൊണ്ടും കലാവിരുന്നുകൊണ്ടും ശ്രദ്ധേയമായി. പ്രസിഡന്‍റ് രാജീവ് നടുവിലെമുറിയുടെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനം ഉപദേശക സമിതിയംഗം സാം പൈനുംമൂട് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

ജനറൽ കണ്‍വീനർ ബിനോയ് ചന്ദ്രൻ വനിതാ ചെയർ പേഴ്സണ്‍ സുലേഖാ അജി എന്നിവർ ആശംസകൾ അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീഡിയോ കോളിലൂടെ ആഡിറ്റോറിയത്തിൽ നിറഞ്ഞു കവിഞ്ഞ സദസിനെ അഭിസംബോധന ചെയ്തു ആശംസ അറിയിച്ചു.സുവനീയറിന്‍റെ പ്രകാശനം സുവനീയർ കണ്‍വീനർ തോമസ് പള്ളിക്കലിന്‍റെയും ജോയിന്‍റ് കണ്‍വീനർ സാജൻ പള്ളിപ്പാടിന്‍റെയും സാന്നിദ്ധ്യത്തിൽ ഉപദേശക സമതി അംഗം സാം പൈനുംമൂട് മറ്റൊരു ഉപദേശക സമതി അംഗം ബാബു പനന്പള്ളിക്ക് നൽകി നിർവഹിച്ചു. ഡികെ ഡാൻസിന്‍റെ ജോയിന്‍റ് മിലട്ടറി പ്രോഗ്രാം എന്ന നൃത്ത ശില്പം ശ്രദ്ധേയമായി. പ്രശസ്ത പിന്നണി ഗായിക ചിത്ര ഐയ്യരും മനോജ് കെപിഎസിയും നാടൻ പാട്ടുകാരി ലേഖ അജിയും ചേർന്ന് നടത്തിയ ഗാനവിരുന്നും ജെയിൻ ചേർത്തലയും രാജേഷ് അടിമാലിയും ചേർന്നു അവതരിപ്പിച്ച ചിരിയരങ്ങും കാണികൾക്ക് ദൃശ്യ വിരുന്ന് ഒരുക്കി. സംഘടനയുടെ ജനറൽ സെക്രട്ടറി സണ്ണി പത്തിച്ചിറ സ്വാഗതവും ജോയിന്‍റ് ട്രഷറർ മാത്യു ചെന്നിത്തല നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ