+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹംസ മൂസ മുഴപ്പിലങ്ങാടിനു തവ കുടുംബം യാത്രയയപ്പ് നൽകി

ജിദ്ദ: പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു പോകുന്ന ജിദ്ദ തലശേരി ഏരിയ വെൽഫയർ അസോസിയേഷൻ (തവ) സ്ഥാപക മെന്പറും വൈസ് പ്രസിഡന്‍റുമായ ഹംസ മൂസ മുഴപ്പിലങ്ങാടിനു തവ കുടുംബം ഹൃദ്യമായ യാത്രയയപ്പ് നൽകി. വൈ
ഹംസ മൂസ മുഴപ്പിലങ്ങാടിനു തവ കുടുംബം യാത്രയയപ്പ് നൽകി
ജിദ്ദ: പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു പോകുന്ന ജിദ്ദ തലശേരി ഏരിയ വെൽഫയർ അസോസിയേഷൻ (തവ) സ്ഥാപക മെന്പറും വൈസ് പ്രസിഡന്‍റുമായ ഹംസ മൂസ മുഴപ്പിലങ്ങാടിനു തവ കുടുംബം ഹൃദ്യമായ യാത്രയയപ്പ് നൽകി. വൈസ് പ്രസിഡന്‍റ് അഹ്മദ് ഹിന്ദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പ് യോഗം പ്രസിഡന്‍റ് അബ്ദുൽ ലത്തീഫ് കെ.എസ്.എ ഉദ്ഘാടനം ചെയ്യുകയും പൊന്നാട അണിയിക്കുകയും ചെയ്തു. അഹമദ് ഹിന്ദി മൊമെന്േ‍റാ സമ്മാനിക്കുകയും രക്ഷാധികാരി സലീം കെ.പി ഉപഹാരം നൽകുകയും ചെയ്തു.

ചടങ്ങിൽ മുഖ്യ രക്ഷാധികാരി എം.ആർ. അഹ്മദ്, രക്ഷാധികാരി സലീം അമൂദി,വൈസ് പ്രസിഡന്‍റുമാരായ അബ്ദുൽ അസീസ് മാഹി, റാഫി പുന്നോൽ, ജെനറൽ സെക്രട്ടറി ഫൈസൽ പെരിങ്ങാടി, അഡ്മിൻ സെക്രട്ടറി സുബൈർ ഓ.പി, ഫൈനാൻസ് ഓഡിറ്റർ ഷെർഫുദ്ധീൻ പെരിങ്ങാടി, ഫൈനാൻസ് സെക്രട്ടറി ഫൈസൽ നെട്ടൂർ,ട്രഷറർ റാഫി സാഗർ, സ്ക്രീനിംഗ് കമ്മിറ്റി ടീം ലീഡർ അനസ് പെരിങ്ങത്തൂർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മാധ്യമ പ്രവർത്തകൻ ജാഫറലി പാലക്കോട് മുഖ്യാതിഥിയായിരുന്നു.മുഹമ്മദ് ലബീബ് ഖിറാഅത്ത് നടത്തി. മാർക്കറ്റിംഗ് ടീം ലീഡർ അബ്ദുൽ റഷീദ് സ്വാഗതവും, മുഹമ്മദ് വി.പി. നന്ദിയും പറഞ്ഞു.

ന്ധമോസ്റ്റ് പവർഫുൾ 100 മലയാളീസ് ഇൻ ദുബായ്’ അവാർഡ് നേടിയ തവ പ്രസിഡന്‍റ് അബ്ദുൽ ലത്തീഫ് കെ.എസ്.എയെ യോഗം ആദരിക്കുകയും പൊന്നാട അണിയിക്കുകയും ചെയ്തു.

ഈവന്‍റ് ടീം ലീഡർ ഷെർഫുദ്ധീൻ പെരിങ്ങാടി, അംഗങ്ങളായ സഫീർ വി.സി, ഹിഷാം അഹ്മദ്, മുഹമ്മദ് വി.പി,സിറാജുദ്ധീൻ,സഈദ് മേക്കുന്ന്,കബീർ ഇരിട്ടി,റാഫി പുന്നോൽ, സുബൈർ ഓ.പി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. തവയിലെ മുഴുവൻ നിർവാഹക സമിതി അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ഹംസ മൂസ യാത്രയപ്പിന് നന്ദി പറഞ്ഞു, കൂടാതെ തവയുടെ തലശേരിയിലെ ഏകോപന ചുമതലയും അദ്ദേഹം ഏറ്റെടുത്തു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ