+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാലവേദി കുവൈത്ത് മെഗാ പരിപാടി "ചക്കരപന്തലിൽ ഇത്തിരി നേരം’ സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: ബാലവേദി കുവൈത്ത് മെഗാ പരിപാടിയായ ന്ധചക്കരപന്തലിൽ ഇത്തിരി നേരംന്ധ സംഘടിപ്പിച്ചു. പ്രശസ്ത ബാല സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സിപ്പി പള്ളിപ്പുറം മുഖ്യാഥിതിയായി പ
ബാലവേദി കുവൈത്ത് മെഗാ പരിപാടി
കുവൈത്ത് സിറ്റി: ബാലവേദി കുവൈത്ത് മെഗാ പരിപാടിയായ ന്ധചക്കരപന്തലിൽ ഇത്തിരി നേരംന്ധ സംഘടിപ്പിച്ചു. പ്രശസ്ത ബാല സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സിപ്പി പള്ളിപ്പുറം മുഖ്യാഥിതിയായി പങ്കെടുത്തു. പരിപാടിയിൽ കവിതകളും, പാട്ടുകളും, കഥകളും ഉൾപ്പെടുത്തി സിപ്പി പള്ളിപ്പുറത്തിന്‍റെ നേതൃത്വത്തിൽ ഒരുക്കിയ സർഗസല്ലാപം കുട്ടികൾക്ക് വേറിട്ടൊരനുഭവമായി. ബാലവേദി കുട്ടികൾ അവതരിപ്പിച്ച വിവിധ കലാ പരിപാടികളും പരിപാടിയുടെ ഭാഗമായി നടന്നു. ബാലവേദി കുവൈത്ത് കേന്ദ്ര രക്ഷാധികാര സമിതിയും, മേഖലാ രക്ഷാധികാര സമിതികളും പരിപാടിക്ക് നേതൃത്വം നൽകി.

തുടർന്നു ബാലവേദി കുവൈറ്റ് കേന്ദ്ര രക്ഷാധികാര സമിതി ചെയർമാൻ സജീവ് എം.ജോർജിന്‍റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ ബാലവേദി കുവൈത്ത് അംഗം അരവിന്ദ് അജിത് കുമാർ സ്വാഗതം പറഞ്ഞു. മുഖ്യാതിഥി സിപ്പി പള്ളിപ്പുറം പൊതുയോഗം ഉദ്ഘാടനം ചെയ്തു. ബാലവേദി കുവൈത്ത് കുട്ടികൾ അവതരിപ്പിച്ച. ദേശീയഗാനാലപനത്തോടെയാണു പൊതുയോഗം ആരംഭിച്ചത്. ബാലവേദി കുവൈത്ത് കേന്ദ്ര രക്ഷാധികാര സമിതി ജനറൽ കണ്‍വീനർ രഹീൽ കെ.മോഹൻദാസ് പരിപാടിയെക്കുറിച്ച് വിശദീകരിച്ചു. ബാലവേദി കുവൈറ്റ് മെന്പർ നന്ദന ജയചന്ദ്രൻ മുഖ്യാതിഥിയെ പരിചയപ്പെടുത്തി.

തുടർന്നു നടന്ന ബാലവേദി കുവൈറ്റ് കേന്ദ്ര ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ ഭാരവാഹികളായി അപർണ ഷൈൻ (പ്രസിഡന്‍റ്), ആൽവിന ഹന്ന സജി (ജനറൽ സെക്രട്ടറി), അദ്വൈത് സജി (വൈസ് പ്രസിഡന്‍റ്), സെൻസ അനിൽ (ജോ:സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ ബാലവേദിയുടെ ഉപഹാരം സിപ്പി പള്ളിപ്പുറത്തിനു കൈമാറി. കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ.സജി, ബി.എം.സി മാർക്കറ്റിംഗ് മാനേജർ നിധി സുനിഷ്, വനിതാ വേദി പ്രസിഡന്‍റ് ടോളി പ്രകാശ്, ബാലവേദി കുവൈറ്റ് കേന്ദ്ര രക്ഷാധികാര സമിതി ട്രഷറർ ജോസഫ് പണിക്കർ, മെഗാ പരിപാടി ജനറൽ കണ്‍വീനർ സ്കറിയ ജോണ്‍ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. നൂറു കണക്കിനു കുട്ടികളും, രക്ഷിതാക്കളും പങ്കെടുത്ത പരിപാടിയിൽ അനന്ദിക ദിലീപ് കവിത അവതരിപ്പിച്ചു. പുതിയതായി തിരഞെടുക്കപ്പെട്ട ബാലവേദി ജനറൽ സെക്രട്ടറി ആൽവിന ഹന്ന സജി യോഗത്തിനു നന്ദി രേഖപ്പെടുത്തി.

റിപ്പോർട്ട്: സലിം കോട്ടയിൽ