+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗൾഫ് സത്യധാര-ബാപ്പു മുസല്യാർ അനുസ്മരണ പതിപ്പ് പ്രകാശനം ചെയ്തു

മനാമ: ഗൾഫ് സത്യധാര പുറത്തിറക്കിയ ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാർ അനുസ്മരണ സ്പെഷൽ പതിപ്പിന്‍റെ ബഹ്റൈൻ തല പ്രകാശനം മനാമയിൽ നടന്നു. മനാമ ഗോള്ഡ് സിറ്റിയിലെ സമസ്ത ബഹ്റൈൻ കേന്ദ്ര ആസ്ഥാനത്തു നടന്ന ചടങ്ങിൽ
ഗൾഫ് സത്യധാര-ബാപ്പു മുസല്യാർ അനുസ്മരണ പതിപ്പ്  പ്രകാശനം ചെയ്തു
മനാമ: ഗൾഫ് സത്യധാര പുറത്തിറക്കിയ ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാർ അനുസ്മരണ സ്പെഷൽ പതിപ്പിന്‍റെ ബഹ്റൈൻ തല പ്രകാശനം മനാമയിൽ നടന്നു. മനാമ ഗോള്ഡ് സിറ്റിയിലെ സമസ്ത ബഹ്റൈൻ കേന്ദ്ര ആസ്ഥാനത്തു നടന്ന ചടങ്ങിൽ സമസ്ത ബഹ്റൈൻ സെക്രട്ടറി എസ്.എം.അബ്ദുൽ വാഹിദ്, എൻ.ടി.കെ അബ്ദുൽ കരീം തിക്കോടിക്ക് നൽകിയാണ് പ്രകാശനം നിർവഹിച്ചത്.

സെക്രട്ടറി ഖാസിം റഹ് മാനി പടിഞ്ഞാറത്തറ പുസ്തക പരിചയം നടത്തി സംസാരിച്ചു. മത-ഭൗതിക രംഗങ്ങളിൽ പ്രശോഭിച്ചിരുന്ന കോട്ടുമല ബാപ്പു മുസ്ലിയാരുടെ ജീവിതാനുഭവങ്ങളും ജീവിത സന്ദേശവും നൂറിൽ പരം പേജുകളിലായി സവിസ്തരം പ്രതിപാദിക്കാൻ അണിയറ പ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ടെന്നും സമുദായത്തിൻറെയും നാടിന്േ‍റയും ശോഭനമായ ഭാവി ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന സാമൂഹ്യ പ്രവർത്തകർക്കും വിശ്വാസികൾക്കും തികഞ്ഞ ഒരു റഫറൻസ് ഗ്രന്ഥമായി ഇത് ഉപയോഗപ്പെടുത്താമെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു.

പുസ്തകത്തിൻറെ പരിമിതമായ കോപ്പികൾ മാത്രമാണ് സ്റ്റോക്കുള്ളതെന്നും ഗൾഫ് സത്യധാര വരിക്കാരും വിവിധ ഏരിയാ കമ്മറ്റികളും അവരവരുടെ കോപ്പികൾ ഉടനെ കൈപ്പറ്റണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് +973-33832786 എന്ന നന്പറിൽ ബന്ധപ്പെടുക.