+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സമർപ്പണം കുടുംബ സംഗമം ശ്രദ്ധേയമായി

അൽകോബാർ: കിഴക്കൻ പ്രവിശ്യാ വേങ്ങര മണ്ഡലം കെ എംസിസി വാർഷിക ജീവകാരുണ്യ പരിപാടികളുടെ ഭാഗമായി സമർപ്പണം കുടുംബ സംഗമം സംഘടിപ്പിച്ചു. പെൻസിൽ ഡ്രോയിംഗ്, കളറിംഗ്, ക്വിസ് പ്രോഗ്രാം, കസേരകളി, ചാക്കിലോട്ടം, ല
സമർപ്പണം കുടുംബ സംഗമം ശ്രദ്ധേയമായി
അൽകോബാർ: കിഴക്കൻ പ്രവിശ്യാ വേങ്ങര മണ്ഡലം കെ എംസിസി വാർഷിക ജീവകാരുണ്യ പരിപാടികളുടെ ഭാഗമായി സമർപ്പണം കുടുംബ സംഗമം സംഘടിപ്പിച്ചു. പെൻസിൽ ഡ്രോയിംഗ്, കളറിംഗ്, ക്വിസ് പ്രോഗ്രാം, കസേരകളി, ചാക്കിലോട്ടം, ലെമണ്‍ സ്പൂണ്‍, സുന്ദരിക്ക് പൊട്ടുതൊടൽ തുടങ്ങി കുട്ടികൾക്കും കുടുംബിനികൾക്കുമായ് വിവിധ കലാ മൽസരങ്ങളും നടന്നു.

സാംസ്കാരിക സമ്മേളനം കാദർ ചെങ്കള ഉദ്ഘാടനം ചെയ്തു. കുടുംബ സംഗമത്തിന്‍റെ ഭാഗമായി ഏർപ്പെടുത്തിയ സമർപ്പണം എക്സലൻസി അവാർഡിന് ഹനീഫ വേങ്ങര, നാസർ അണ്ടോണ, ശബ്ന നജീബ്, റുഖിയ റഹ്മാൻ, ജിൻഷാ ഹരിദാസ് എന്നിവർ അർഹരായി. മികച്ച സംഘാടകനായ ഹനീഫ വേങ്ങരക്ക് കാദർ ചെങ്കളയും മാപ്പിള സംഗീത പ്രതിഭ നാസർ അണ്ടോണക്ക് ഉമ്മർ വളപ്പിലും ജീവകാരുണ്യ പ്രവർത്തക ഷബ്ന നജീബിന് ഹനീഫ വേങ്ങരയും മാപ്പിള കലാ സംഘാടകയായ റുഖിയ റഹ്മാന് കെ.പി. അബുവും ദമാമിലെ ഗാനസദുകളിലെ നിറസാന്നിധ്യവും മ്യൂസിക് റിയാലിറ്റി പ്രോഗ്രാമുകളിലെ മത്സരാർഥിയുമായ ജിൻഷാ ഹരിദാസിന് ഇസ്മായിൽ പുള്ളാട്ടും പുരസ്കാരം സമർപ്പിച്ചു.

ഉമ്മർ വളപ്പിൽ അധ്യക്ഷത വഹിച്ചു. ആലിക്കുട്ടി ഒളവട്ടൂർ, മാമു നിസാർ, കബീർ കൊണ്ടോട്ടി, കെ.പി. അബു, ഹുസൈൻ കുമ്മാളി, കുഞ്ഞിമുഹമ്മദ് കടവനാട്, റഹ്മാൻ കാരയാട്, റഷീദ് മങ്കട, ഹനീഫ വേങ്ങര, ഇസ്മായിൽ പുള്ളാട്ട് എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം