+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദോഹ ബ്യൂട്ടി സെന്‍ററിന്‍റെ പുതിയ ശാഖ മെസില്ലയിൽ പ്രവർത്തനമാരംഭിച്ചു

ദോഹ: ഖത്തറിലെ പ്രമുഖ ബ്യൂട്ടിതെറാപിസ്റ്റായ ഷീല ഫിലിപ്പോസ് നേതൃത്വം നൽകുന്ന ദോഹ ബ്യൂട്ടി സെന്‍ററിന്‍റെ പത്താമത്തെ ശാഖ മെസില്ലയിലെ ലുലു ഹൈപ്പർമാർക്കറ്റിൽ പ്രവർത്തനമാരംഭിച്ചു. ഖത്തറിലെ സാമൂഹിക, സാംസ്ക
ദോഹ ബ്യൂട്ടി സെന്‍ററിന്‍റെ പുതിയ ശാഖ മെസില്ലയിൽ പ്രവർത്തനമാരംഭിച്ചു
ദോഹ: ഖത്തറിലെ പ്രമുഖ ബ്യൂട്ടിതെറാപിസ്റ്റായ ഷീല ഫിലിപ്പോസ് നേതൃത്വം നൽകുന്ന ദോഹ ബ്യൂട്ടി സെന്‍ററിന്‍റെ പത്താമത്തെ ശാഖ മെസില്ലയിലെ ലുലു ഹൈപ്പർമാർക്കറ്റിൽ പ്രവർത്തനമാരംഭിച്ചു. ഖത്തറിലെ സാമൂഹിക, സാംസ്കാരിക, വ്യാപാര മേഖലയിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ ചലച്ചിത്ര നടി പ്രയാഗ മാർട്ടിനാണ് ഉദ്ഘാടനം നിർവഹിച്ചത്. ലുലു ഗ്രൂപ്പ് റീജണൽ ഡയറക്ടർ മുഹമ്മദ് അൽത്താഫ് വിശിഷ്ടാതിഥിയായിരുന്നു.

കാൽ നൂറ്റാണ്ടിലേറെയായി സൗന്ദര്യ സംരക്ഷണത്തിന്‍റെ നൂതന സംവിധാനങ്ങളുമായി നിറഞ്ഞ് നിൽക്കുന്ന ഷീല ഫിലിപ്പോസ് ചർമ സംരക്ഷണം, സൗന്ദര്യ സംരക്ഷണം എന്നിവ സംബന്ധിച്ച് ആഴത്തിലുള്ള അറിവും അനുഭവവും മുൻനിർത്തിയാണ് സേവനം നൽകുന്നത്.

ബിൻ മഹ്മൂദ്, ലുലു ഹൈപ്പർമാർക്കറ്റിന്‍റെ ഡി റിംഗ് റോഡ്, അൽ ഖോർ, ഗറാഫ ശാഖകളിലും ലുലു എക്സ്പ്രസ്, ഖത്തർ ഫൗണ്ടേഷൻ, മുൻതസ, കൊച്ചി പനന്പിള്ളി നഗർ, കായംകുളത്തിനടുത്ത് കറ്റാണം എന്നിവിടങ്ങളിലും ബ്യൂട്ടി സെന്‍ററിന് ബ്രാഞ്ചുകളുണ്ട്.

റിപ്പോർട്ട്: അമാനുള്ള വടക്കാങ്ങര