+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇരുകാലുകളും നഷ്ടപ്പെട്ട മറൈൻ വിമുക്തഭടൻ പോലീസ് സേനയിൽ ചേർന്നു

ന്യൂയോർക്ക്: രാജ്യസേവനത്തിനിടെ സ്ഫോടനത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട മറൈൻ വിമുക്ത ഭടനായ മാറ്റിയാസ് ഫെറേറ (28) ന്യൂയോർക്ക് സഫോൾക്ക് കൗണ്ടിയിൽ മുഴുവൻ സമയ പോലീസ് ഓഫീസറായി ഉദ്യോഗത്തിൽ പ്രവേശിച്ചു. അമ
ഇരുകാലുകളും നഷ്ടപ്പെട്ട മറൈൻ വിമുക്തഭടൻ പോലീസ് സേനയിൽ ചേർന്നു
ന്യൂയോർക്ക്: രാജ്യസേവനത്തിനിടെ സ്ഫോടനത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട മറൈൻ വിമുക്ത ഭടനായ മാറ്റിയാസ് ഫെറേറ (28) ന്യൂയോർക്ക് സഫോൾക്ക് കൗണ്ടിയിൽ മുഴുവൻ സമയ പോലീസ് ഓഫീസറായി ഉദ്യോഗത്തിൽ പ്രവേശിച്ചു. അമേരിക്കയിൽ ഇരുകാലുകളും നഷ്ടപ്പെട്ട് പോലീസ് ഓഫീസറായി ചുമതലയേൽക്കുന്ന ആദ്യ ആളാണ് മാറ്റിയാസ്.

ന്ധഇന്ന് എന്‍റെ ജീവിതാഭിലാഷം സഫലമാവുകയാണെന്ന്’ വെള്ളിയാഴ്ച സഫോൾക്ക് കൗണ്ടി പോലീസ് അക്കാദമിയിൽ നിന്നും പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങിയ മാറ്റിയാസ് പറഞ്ഞു. ഭാര്യയും മകളും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. മറ്റുള്ളവർക്ക് പ്രചോദനം നൽകി അടുത്ത ആഴ്ച മുതൽ പൂർണ സമയ പോലീസ് ഉദ്യോഗസ്ഥനായി പ്രവർത്തനം ആരംഭിക്കുമെന്നും മാറ്റിയാസ് പറഞ്ഞു.

ഉറുഗ്വേയിൽ നിന്നും ചെറുപ്പത്തിൽ അമേരിക്കയിലെത്തിയ മാറ്റിയാസ് വിദ്യാഭ്യാസം പൂർത്തിയാക്കി മറൈൻ ഉദ്യോഗം സ്വീകരിക്കുകയായിരുന്നു. 2011ൽ അഫ്ഗാനിസ്ഥാനിലുണ്ടായ സ്ഫോടനത്തിലാണ് ഇരുകാലുകളും നഷ്ടപ്പെട്ടത്. ആറുമാസം നീണ്ടു നിന്ന പോലീസ് ട്രെയിനിംഗിൽ മറ്റുള്ളവരോടൊപ്പം പരിശീലനം നടത്തിതിനുശേഷം പോലീസ് പരീക്ഷയിൽ നൂറുശതമാനം മാർക്ക് വാങ്ങിയാണ് വിജയിച്ചത്. കൃത്രിമ കാലുകൾ ഘടിപ്പിച്ചു സാധാരണക്കാരെപോലെ പ്രവർത്തിക്കാനാകുമെന്നാണ് മാറ്റിയാസിന്‍റെ വിശ്വാസം. സഫോൾക്ക് കൗണ്ടിയിലെ പൗര·ാർക്കുവേണ്ട സംരക്ഷണം നൽകുന്നതിൽ മാറ്റിയാസിന് പ്രധാന പങ്കുവഹിക്കാനാകുമെന്നാണ് കൗണ്ടി പോലീസ് കമ്മീഷണർ തിമോത്തി സിനി അഭിപ്രായപ്പെട്ടത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ