+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒക് ലഹോമയിൽ ഇന്ത്യൻ കോണ്‍സുലേറ്റ് വീസ ക്യാന്പ് 25 ന്

തുൾസ (ഒക് ലഹോമ): ഹൂസ്റ്റണ്‍ ഇന്ത്യൻ കോണ്‍സുലേറ്റ് ഗ്രേറ്റർ തുൾസ ഹിന്ദു ടെന്പിളുമായി സഹകരിച്ച് ഏകദിന കോണ്‍സുലർ ക്യാന്പ് സംഘടിപ്പിക്കുന്നു. മാർച്ച് 25 ന് 9.30 മുതൽ വൈകുന്നേരം നാലു വരെ ഗ്രേറ്റർ തുൾസാ
ഒക് ലഹോമയിൽ ഇന്ത്യൻ കോണ്‍സുലേറ്റ് വീസ ക്യാന്പ് 25 ന്
തുൾസ (ഒക് ലഹോമ): ഹൂസ്റ്റണ്‍ ഇന്ത്യൻ കോണ്‍സുലേറ്റ് ഗ്രേറ്റർ തുൾസ ഹിന്ദു ടെന്പിളുമായി സഹകരിച്ച് ഏകദിന കോണ്‍സുലർ ക്യാന്പ് സംഘടിപ്പിക്കുന്നു. മാർച്ച് 25 ന് 9.30 മുതൽ വൈകുന്നേരം നാലു വരെ ഗ്രേറ്റർ തുൾസാ ഹിന്ദു ടെന്പിളിലാണ് വീസ, ഒസിഐ കാർഡ് ക്യാന്പ് നടക്കുകയെന്ന് ഹൂസ്റ്റണ്‍ കോണ്‍സുലേറ്റിന്‍റെ അറിയിപ്പിൽ പറഞ്ഞു

യുഎസ് പാസ്പോർട്ടുള്ള ഇന്ത്യൻ വംശജർ ഒസിഐ, വീസ, റിണൻസിയേഷൻ സർട്ടിഫിക്കറ്റ് എന്നിവയ്ക്ക് സമർപ്പിക്കുന്ന പൂരിപ്പിച്ച അപേക്ഷ ഫോറവുമായി ക്യാന്പിൽ എത്തിയാൽ രേഖകൾ പരിശോധിച്ചു ഹൂസ്റ്റണ്‍ സികെജിഎസ് ഓഫീസിലേക്ക് അയയ്ക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ഇവിടെ ചെയ്തിരിക്കുന്നത്.

ഒസിഐ, വീസ എന്നിവ ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

വിലാസം: 16943 East 21st Street , Tulsa, Ok. 74134.

വിവരങ്ങൾക്ക്: 713 627 2034

റിപ്പോർട്ട്: പി.പി. ചെറിയാൻ