+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡിട്രോയിറ്റ് കേരള ക്ലബ് പയനീഴ്സ് ഡേ സംഘടിപ്പിച്ചു

ഡിട്രോയിറ്റ്: പ്രമുഖ കലാ സാംസ്കാരിക സംഘടനയായ കേരള ക്ലബ് പയനീഴ്സ് ഡേ എന്ന പേരിൽ നിസ്തുലമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച മുൻകാല പ്രവർത്തകരെ ആദരിച്ചു. സെന്‍റ് തോമസ് ഓർത്തഡോക്സ് ചർച്ച് ഓഡിറ്റോറിയത്തിലായിരു
ഡിട്രോയിറ്റ് കേരള ക്ലബ് പയനീഴ്സ് ഡേ സംഘടിപ്പിച്ചു
ഡിട്രോയിറ്റ്: പ്രമുഖ കലാ സാംസ്കാരിക സംഘടനയായ കേരള ക്ലബ് പയനീഴ്സ് ഡേ എന്ന പേരിൽ നിസ്തുലമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച മുൻകാല പ്രവർത്തകരെ ആദരിച്ചു. സെന്‍റ് തോമസ് ഓർത്തഡോക്സ് ചർച്ച് ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. സംഗീത സാന്ദ്രമായിരുന്ന സ്നേഹ സംഗമത്തിൽ മുതിർന്നവരും യുവതി യുവാക്കളും കുട്ടികളുമടക്കം നിരവധിപേർ പങ്കെടുത്തു. പങ്കെടുത്തവർക്ക് പാരിതോഷികവും സമർപ്പിച്ചു.

ഭാരവാഹികളായ ജെയിൻ മാത്യൂസ് കണ്ണച്ചാൻപറന്പിൽ, സുജിത് മേനോൻ, ധന്യ മേനോൻ, ലിബിൻ ജോണ്‍, അജയ് അലക്സ്, ബൈജു പണിക്കർ, തോമസ് , ബിനോയ് ഏലിയാസ് എന്നിവർക്കൊപ്പം എക്സിക്യൂട്ടീവ് അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി. സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി നടത്തുന്ന ഈ വർഷത്തെ കമ്യൂണിറ്റി ഡേ മേയ് 20ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: അലൻ ചെന്നിത്തല