ഫ്രാൻസിലെ മെട്രോ സ്റ്റേഷനു പുറത്തുണ്ടായ വെടിവയ്പിൽ മൂന്നു പേർക്ക് പരിക്ക്

03:25 PM Mar 25, 2017 | Deepika.com
പാരീസ്: ഫ്രാൻസിലെ ലില്ലി മെട്രോ സ്റ്റേഷനു പുറത്തുണ്ടായ വെടിവയ്പിൽ മൂന്നു പേർക്ക് പരിക്കേറ്റു. പതിനാലുകാരനായ ഒരു കുട്ടിക്കും മറ്റു രണ്ടു പേർക്കുമാണ് അജ്ഞാതന്‍റെ വെടിയേറ്റത്. വെടിയേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. വെടിവയ്പിനു ശേഷം ഇയാൾ കടന്നുകളഞ്ഞെന്നാണ് വിവരം.

വെടിവയ്പിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.