+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാസ്റ്റർ രാജൻ പരുത്തിമൂട്ടിൽ ഡാളസിൽ നിര്യാതനായി

ഡാളസ്: എടത്വ പരുത്തിമൂട്ടിൽ പരേതനായ കുഞ്ഞച്ചൻ ഉപദേശിയുടെ കൊച്ചുമകനും, പരേതരായ ചെറിയാൻ ഫിലിപ്പ്, തങ്കമ്മ ഫിലിപ്പ് ദന്പതികളുടെ മകനുമായ രാജൻ പരുത്തിമൂട്ടിൽ (76) മാർച്ച് 24നു വെള്ളിയാഴ്ച രാവിലെ ഡാളസിൽ ന
പാസ്റ്റർ രാജൻ പരുത്തിമൂട്ടിൽ ഡാളസിൽ നിര്യാതനായി
ഡാളസ്: എടത്വ പരുത്തിമൂട്ടിൽ പരേതനായ കുഞ്ഞച്ചൻ ഉപദേശിയുടെ കൊച്ചുമകനും, പരേതരായ ചെറിയാൻ ഫിലിപ്പ്, തങ്കമ്മ ഫിലിപ്പ് ദന്പതികളുടെ മകനുമായ രാജൻ പരുത്തിമൂട്ടിൽ (76) മാർച്ച് 24-നു വെള്ളിയാഴ്ച രാവിലെ ഡാളസിൽ നിര്യാതനായി.

ചർച്ച് ഓഫ് ഗോഡ് ഇന്ത്യ (ഫുൾ ഗോസ്പൽ) സഭയുടെ സീനിയർ ശുശ്രൂഷകനും, അമേരിക്കൻ മലയാളികളിൽ അറിയപ്പെടുന്ന എഴുത്തുകാരനും, ക്രൈസ്തവ സാഹിത്യത്തിന് നിരവധി സംഭാവനകൾ (കഥ,കവിത, ലേഖനങ്ങൾ) നൽകുക വഴി കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം അവാർഡിന് അർഹനായ രാജൻ പരുത്തിമൂട്ടിൽ ഈയിടെ പ്രസിദ്ധീകരിച്ച ന്ധസർവേശ സമ്മാന സമാഹാരം’ (തെരഞ്ഞെടുത്ത കൃതികൾ) വായനക്കാർക്ക് നവ്യാനുഭവമായിരുന്നു.

ഭാര്യ: പരേതയായ മറിയാമ്മ (റാന്നി ചെറുകര, കോളാക്കോട്ട് കുടുംബാംഗം). മക്കൾ: ലൗലി, ലെവി ഫിലിപ്പ്, ലോർഡൻ ഫിലിപ്പ് (ഫിലിപ്പ് ഓട്ടോ, മസ്കറ്റ്). മരുമക്കൾ: ഷാജി തോമസ്, ബ്രൈറ്റി, സുനിത (ഡാളസ്).

പൊതുദർശനം: മാർച്ച് 25-നു ശനിയാഴ്ച വൈകിട്ട് ആറു മുതൽ ഒന്പതു വരെ.
സ്ഥലം: ഷാരോണ്‍ ഫെല്ലോഷിപ്പ് ചർച്ച്, 940 ബാർണീസ് ബ്രിഡ്ജ് റോഡ്, മസ്കീറ്റ്, ടെക്സസ് 75150.

സംസ്കാര ശുശ്രൂഷ: മാർച്ച് 26-നു ഞായറാഴ്ച വൈകുന്നേരം രണ്ടു മുതൽ അഞ്ചു വരെ.
സ്ഥലം: ഷാരോണ്‍ ഫെല്ലോഷിപ്പ് ചർച്ച്, മസ്കീറ്റ്. തുടർന്ന് സണ്ണിവെയ്ൽ ന്യൂഹോപ് സെമിത്തേരിയിൽ സംസ്കാരം.

സംസ്കാര ശുശ്രൂഷകൾ തൂലിക ടിവി യുഎസ്എയിൽ ലഭ്യമാണ്. (വേീീഹശസമ്േൗമെ.രീാ).
കൂടുതൽ വിവരങ്ങൾക്ക്: 214 718 4571 (ലെവി), 972 352 7489 (ലോർഡ്സണ്‍).

റിപ്പോർട്ട്: പി.പി. ചെറിയാൻ