+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അബുദാബിയിൽ പുതിയ റോഡ് സുരക്ഷാ നിയമം പ്രഖ്യാപിച്ചു

അബുദാബി: റോഡ് സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്‍റെ ഭാഗമായി യുഎഇ സർക്കാർ ട്രാഫിക് നിയമത്തിൽ പുതിയ പരിഷ്കാരങ്ങൾ കൊണ്ടുവന്നു. മാർച്ച് 21നാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. ഇതനുസരിച്ച് വാഹനത്തിൽ
അബുദാബിയിൽ പുതിയ റോഡ് സുരക്ഷാ നിയമം  പ്രഖ്യാപിച്ചു
അബുദാബി: റോഡ് സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്‍റെ ഭാഗമായി യുഎഇ സർക്കാർ ട്രാഫിക് നിയമത്തിൽ പുതിയ പരിഷ്കാരങ്ങൾ കൊണ്ടുവന്നു. മാർച്ച് 21നാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.

ഇതനുസരിച്ച് വാഹനത്തിൽ സഞ്ചരിക്കുന്ന നാലു വയസിനു മുകളിലുള്ള എല്ലാ കുട്ടികളും സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം അല്ലാത്തപക്ഷം ഫൈൻ ഈടാക്കും. നാലു വയസിനു താഴെയുള്ള കുട്ടികളെ നിർബന്ധമായും കുട്ടികൾക്കുള്ള പ്രത്യേക സീറ്റിലാണ് ഉൾപ്പെടുത്തേണ്ടത്. അതേസമയം വാഹനത്തിന്‍റെ ഫ്രണ്ട് സീറ്റിൽ യാത്ര ചെയ്യുന്ന പത്തുവയസിനു മുകളിലുള്ള കുട്ടികൾക്ക് 145 സെന്‍റീമീറ്ററെങ്കിലും ഉയരം വേണമെന്ന നിബന്ധനയും പുതിയ നിയമത്തിൽ വിശദമാക്കുന്നു.