+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലണ്ടൻ ഭീകരാക്രമണത്തിൽ അമേരിക്കൻ സ്വദേശി മരിച്ചു

യുട്ട: ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റർ ബ്രിഡ്ജിനടുത്തുണ്ടായ ഭീകരാക്രമണത്തിൽ അമേരിക്കൻ സ്വദേശി മരിച്ചു. യുട്ട സ്റ്റേറ്റിലെ കുർട്ട് കോച്റൻ എന്ന അന്പത്തിനാലുകാരനാണ് മരിച്ചത്. സംഭവത്തിൽ ഇയാളുടെ ഭാര്യ മെലീസ ഗ
ലണ്ടൻ ഭീകരാക്രമണത്തിൽ അമേരിക്കൻ സ്വദേശി മരിച്ചു
യുട്ട: ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റർ ബ്രിഡ്ജിനടുത്തുണ്ടായ ഭീകരാക്രമണത്തിൽ അമേരിക്കൻ സ്വദേശി മരിച്ചു. യുട്ട സ്റ്റേറ്റിലെ കുർട്ട് കോച്റൻ എന്ന അന്പത്തിനാലുകാരനാണ് മരിച്ചത്. സംഭവത്തിൽ ഇയാളുടെ ഭാര്യ മെലീസ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്.

ഇരുപത്തഞ്ചാം വിവാഹവാർഷികവും മെലിസയുടെ മാതാപിതാക്കളെ സന്ദർശിക്കാനുമെത്തിയതായിരുന്നു ഇവർ. സെയിന്‍റ്സ് മിഷനിൽ ജീസസ് ക്രൈസ്റ്റ് ചർച്ചിൽ ജോലി ചെയ്തുവരികയായിരുന്നു കോച്റൻ. കോച്റന്‍റെ മരണത്തിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അനുശോചിച്ചു.