+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡാളസിൽ നോന്പുകാല ധ്യാനം മാർച്ച് 31, ഏപ്രിൽ ഒന്ന്, രണ്ട് തീയതികളിൽ

ഡാളസ്: ഡാളസിൽ നോന്പുകാല ധ്യാനം കൊപ്പേൽ സെന്‍റ് അൽഫോൻസ കാത്തലിക് ദേവാലയത്തിൽ (200 S. Heatrz Rd, Coppel, TX 75019) മാർച്ച് 31, ഏപ്രിൽ ഒന്ന്, രണ്ട് (വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കും. ഷിക്കാഗോ സ
ഡാളസിൽ നോന്പുകാല ധ്യാനം മാർച്ച് 31, ഏപ്രിൽ ഒന്ന്, രണ്ട് തീയതികളിൽ
ഡാളസ്: ഡാളസിൽ നോന്പുകാല ധ്യാനം കൊപ്പേൽ സെന്‍റ് അൽഫോൻസ കാത്തലിക് ദേവാലയത്തിൽ (200 S. Heatrz Rd, Coppel, TX 75019) മാർച്ച് 31, ഏപ്രിൽ ഒന്ന്, രണ്ട് (വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കും. ഷിക്കാഗോ സീറോ മലബാർ രൂപത വികാരി ജനറാളും കത്തീഡ്രൽ വികാരിയുമായ ഫാ. അഗസ്റ്റിൻ പാലയ്ക്കാപറന്പിലാണ് ധ്യാനം നയിക്കുന്നത്.

31ന് വൈകുന്നേരം അഞ്ചിന് ദിവ്യകാരുണ്യ ആരാധനയോടുകൂടി ആരംഭിക്കുന്ന ധ്യാനം ഏപ്രിൽ രണ്ടിന് വൈകുന്നേരം അഞ്ചിന് സമാപിക്കും.

രോഗശാന്തി ശുശ്രൂഷ, ആന്തരിക സൗഖ്യ പ്രാർഥന, പരിശുദ്ധാത്മാഭിഷേക പ്രാർഥന തുടങ്ങി ശുശ്രൂഷകളും കുന്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും. ശുശ്രൂഷകളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. ജോണ്‍സ്റ്റി തച്ചാറ അറിയിച്ചു.

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ